ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾ ഇനി VAR നിരീക്ഷിക്കും
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചതുപോലെ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഉപയോഗിക്കും. ഇതോടെ VAR ഉപയോഗപ്പെടുത്തുന്ന ആദ്യ കോൺഫെഡറേഷനുകളിൽ ഒന്നായി AFC മാറും.
കഴിഞ്ഞ വർഷത്തെപ്പോലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മുതൽ VAR നടപ്പാക്കും.2019 ഏഷ്യൻ കപ്പിൽ ആണ് റഫറിമാർ ആദ്യമായ് VARന്റെ സഹായം സ്വീകരിച്ചത്. അതിനുശേഷം 2020 ൽ തായ്‌ലൻഡിൽ നടന്ന എഎഫ്‌സി U-23 ചാമ്പ്യൻഷിപ്പിൽ ഇത് വീണ്ടും നടപ്പാക്കി.റഷ്യയിൽ നടന്ന 2017 ഫിഫ കോൺഫെഡറേഷൻ കപ്പ് ടൂർണമെന്റിൽ ആണ് VAR അരങ്ങേറ്റം കുറിച്ചത്.
No comments
Post a Comment