Header Ads

  • Breaking News

    കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ മൂന്നു ദിവസം റജിസ്റ്റര്‍ ചെയ്തതു 190 കോവിഡ് വയലേഷന്‍ കേസ്സുകള്‍


    കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 12/07/2021 മുതല്‍ 14/07/2021 വരെയുള്ള തിയ്യതികളിലായി 190 കോവിഡ് വയലേഷന്‍ കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തു. പോലീസ് ആരോഗ്യ വകുപ്പ് റവന്യൂവിഭാഗവും സംയുക്തമായി 2933 കോവിഡ് ബാധിതരുടെയും ക്വറന്‍റയിനില്‍ കഴിയുന്നവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി. പോലീസ് ബൈക്ക് പട്രോള്‍ ടീം 2547 കോവിഡ് ബാധിതരെയും ക്വറന്‍റയിനില്‍ കഴിയുന്നവരെയും നേരില്‍ കണ്ടു ക്ഷേമാന്വേഷണങ്ങള്‍ നടത്തി. പോലീസ് 2493 ഫോണ്‍ കോളുകളിലൂടെ രോഗികളുമായി ബന്ധപ്പെട്ടു. 884 പേര്‍ക്കു പുതുതായി കോവിഡ് സേഫ്റ്റി ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്കി. സാമൂഹിക അകലം പാലിക്കാത്തതിന് 56 പേര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു, 362 പേര്‍ക്കെതിരെ ഫൈന്‍ ഈടാക്കിയും 149 പേര്‍ക്ക് നോട്ടിസ് നല്കുകയും ചെയ്തു. കൃത്യമായി മസ്ക്ക് ധരിക്കാത്തതത്തിന് 35 പേര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു. 413 പേര്‍ക്കെതിരെ പിഴ ചുമത്തിയും 174 പേര്‍ക്ക് നോട്ടിസ് നല്കുകയും ചെയ്തു. കോവിഡ് വയലേഷനുമായി ബന്ധപ്പെട്ടു 99 മറ്റ് കേസ്സുകളും ആയതില്‍ തന്നെ 84 പേര്‍ക്കെതിരെ പിഴ ചുമത്തിയും 38 പേര്‍ക്ക് നോട്ടിസ് നല്കുകയും ചെയ്തു. ഡി, സി കാറ്റഗറിയില്‍ വരുന്ന ട്രിപ്പിള്‍ ലോക്‍ഡൌണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അനാവശ്യ യാത്രക്കായി ഉപയോഗിച്ച 476 വാഹനങ്ങള്‍ പോലീസ് പിടികൂടി. കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് സേനയിലെ 3 പേര്‍ കോവിഡ് പോസിറ്റീവായി ക്വറന്‍റയിനിലായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാരം നടത്തിയ 170 സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പോലീസ് അടപ്പിച്ചു. ഡി കാറ്റഗറിയില്‍ വരുന്ന ട്രിപ്പിള്‍ ലോക്‍ഡൌണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ 73 ഇടങ്ങളില്‍ ആയി പോലീസ് വാഹന ചെക്കിങ് പോയിന്‍റുകള്‍ തുടര്‍ന്നു വരികയാണ്.


    No comments

    Post Top Ad

    Post Bottom Ad