ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം
മൂന്നാം ഏകദിനത്തിൽ ഇന്ത്യ 43 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി. 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയസാധ്യത കൂടുതലാണ്. 5 പുതുമുഖ താരങ്ങളുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് പൃഥ്വി ഷായും (49) സഞ്ജു സാംസണും (46) മികച്ച തുടക്കം സമ്മാനിച്ചിരുന്നു. എന്നാൽ മധ്യനിരയും വാലറ്റവും ഈ മുൻതൂക്കം കളഞ്ഞു കുളിച്ചു. സൂര്യ കുമാർ യാദവ് (40) മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട കളി പുറത്തെടുത്തത്.
No comments
Post a Comment