ആറളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെരഞ്ഞടുപ്പ് വോട്ടര്‍പട്ടിക ജൂലൈ 23 ന് പ്രസിദ്ധീകരിക്കും
ആറളം ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലേക്ക് (വീര്‍പ്പാട്) ആഗസ്ത് 11 നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജി ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍ പട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കും. ജൂലൈ 14 മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യം വരണാധികാരി ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും പട്ടിക ആഗസ്ത് മൂന്നിനകം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ജൂലൈ 27നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. വാര്‍ഡിലെ ക്രമസമാധാനം സംബന്ധിച്ച റിപ്പോര്‍ട്ട് ജൂലൈ 30നകം വരണാധികാരി സമര്‍പ്പിക്കണം.
പോളിംഗ് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കലക്ടറേറ്റില്‍ നടത്തും. വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് ആഗസ്ത് 10ന് രാവിലെയും വിതരണം അന്ന് ഉച്ചക്ക് രണ്ടു മണിക്കും നടത്തും. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി. റിട്ടേണിംഗ് ഓഫീസര്‍ കെ പ്രദോഷ്‌കുമാര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഇരിട്ടി), അസി. റിട്ടേണിംഗ് ഓഫീസര്‍ കെ ജി സന്തോഷ് (സെക്രട്ടറി ആറളം ഗ്രാമപഞ്ചായത്ത്), പഞ്ചായത്ത് അസി. ഡയറക്ടര്‍ പി എം ധനീഷ്, ഐപി ആര്‍ഡി അസി. എഡിറ്റര്‍ സി പി അബ്ദുള്‍ കരീം, ഇലക്ഷന്‍ വിഭാഗം ജെ എസ് പി കെ പ്രേമനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
The post ആറളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെരഞ്ഞടുപ്പ് വോട്ടര്‍പട്ടിക ജൂലൈ 23 ന് പ്രസിദ്ധീകരിക്കും appeared first on Kannur Vision Online.
No comments
Post a Comment