48 മണിക്കൂറിനുള്ളില്‍ കനത്ത മഴ; 26 വരെ യെല്ലോ അലര്‍ട്ട്
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ജൂലൈ 26 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ജില്ലയില്‍ പയ്യാവൂര്‍, ശ്രീകണ്ഠപുരം, ചെങ്ങളായി, ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, തളിപ്പറമ്പ, പേരാവൂര്‍, കേളകം, കണിച്ചാര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലാണ് ശക്തമായ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. ‘ഓറഞ്ച് ബുക്ക് 2021’ മാര്‍ഗ്ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്കി.
ليست هناك تعليقات
إرسال تعليق