സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ്
സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ NIVയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് കണ്ടെത്തിയത്. ആനയറ, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട സ്വദേശികള്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. അതേസമയം 6 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
No comments
Post a Comment