കള്ളന് കഞ്ഞി വെക്കുന്നവരല്ല മൊബൈൽ വ്യാപാരികൾ.മോഷ്ടിച്ച ഫോണുമായി ഞങ്ങളുടെ മുന്നിൽ വന്നാൽ ഞങ്ങൾ പിടിക്കും
തലശ്ശേരി അൽ സലാമ മൊബൈൽ കടയിൽ ലോക്ക് തുറക്കാനാണ് iphone 11 ഫോണ് ഒരു തമിഴൻ കൊണ്ട് വന്നത്..പെരുമാറ്റവും ഫോണിലെ വാൾപേപ്പറിലും സംശയം തോന്നിയതിനാൽ അൽ സലാമായിലെ സ്റ്റാഫ് സാലിം കൂടുതൽ പരിശോധിക്കുകയും അത് വഴി ഈ ഫോണ് നഷ്ടപ്പെട്ടതാണെന്നു ഫോണിൽ alert മെസ്സേജ് കാണുകയും ചെയ്തു..അതിൽ കാണിച്ച ഫോണ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മാഹി സ്വദേശിയുടെ ഫോണ് ആണെന്നും മാഹി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മനസ്സിലാക്കി..ഉടൻ തന്നെ മാഹി പോലീസ് ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയും ഫോണും പ്രതിയെയും കൊണ്ട് പോകാൻ കടയിലേക്ക് വരുന്നുണ്ടെന്നും അറിയിച്ചു
No comments
Post a Comment