ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
ഇരിട്ടി:”യൗവ്വനം അതിജീവനമാണ് അത് അടിയറവിൻ്റെ തല്ല ഉണരൂ യുവത്വമേ ” എന്ന മുദ്രാവാക്യമുയർത്തിസി.പി.എം -ഗുണ്ടാ – കേട്ടേഷൻ കൂട്ടുകെട്ടുകൾക്കെതിരെ ബഹുജനമനസാക്ഷി ഉണർത്താനും അവരെ സംരക്ഷിക്കുന്ന സിപിഎം നിലപാടുകൾക്കെതിരെയും പിണറായി വിജയൻ ഗവൺമെൻ്റിൻ്റെ നയങ്ങൾക്കുമെതിരെയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം കണ്ണൂർ ജില്ലയിലെ ബൂത്ത് തലങ്ങളിൽ ജന ജാഗ്രത സദസുകൾ സംഘടിപ്പിച്ചു.ഇരിട്ടി മേഖലയിൽ കോൺഗ്രസ് പായം മണ്ഡലം പതിനാറാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പാലത്തിനു സമീപത്ത് വെച്ച് നടത്തിയ ജനജാഗ്രതാ സദസ്സ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജെയിംസ് കടമ്പൻചിറ അദ്ധ്യക്ഷത വഹിച്ചു..
ആറളം മണ്ഡലം ചെടിക്കുളം ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോഷി പാലമറ്റം, ഷിജി നടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചാവശ്ശേരി മണ്ഡലം ഉളിയിൽ ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടി ഡിസിസി സെക്രട്ടറി പി.കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.എം.അബ്ദുറഹ്മാൻ, സി.ഇസ്മായിൽ, വി.വി.ജഗദീഷൻ എന്നിവർ പ്രസംഗിച്ചു. ആറളം ടൗൺ ബൂത്ത് കമ്മിറ്റിയുടെ തൃത്വത്തിൽ നടന്ന പരിപാടി അരവിന്ദൻ അക്കാനശ്ശേരി ഉദ്ഘാടനം ചെയ്തു. നാസർ ചാത്തോത്ത് അദ്ധ്യക്ഷത വഹിച്ചു.അയ്യൂബ് ആറളം,പി.സി.ഇബ്രാഹിം, ജെസ്സി ഉമ്മിക്കുഴി, യജീത്, നൗഫൽ ആറളം എന്നിവർ പ്രസംഗിച്ചു. എടൂർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദസ്സിൽ ജാൻസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജോസ് അന്തിയാംകുളം, കെ.എം.പീറ്റർ എന്നിവർ പ്രസംഗിച്ചു.അയ്യങ്കുന്ന് മണ്ഡലം അങ്ങാടിക്കടവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതാ സദസ്സ് അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ജെയിൻസ് ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. മിനി വിശ്വനാഥൻ, സീമ സ നോജ്, സെബാസ്റ്യൻ പറക്കണശ്ശേരി, സിബിച്ചൻ പുതുപറമ്പിൽ, ബിനോയി ഇഞ്ചിപ്പറമ്പിൽ, അഗസ്തി പാറയാനി, ഫിലിപ്പ് പുളിക്കക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.ചരൾ ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടി ബെന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ജോസഫ് പുളിക്കമാക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ വിവിധ സ്ഥലങ്ങളിൽ സദസ്സ് നടത്തി.കീഴ്പ്പള്ളി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഡിസിസി സെക്രട്ടറി വി.ടി.തോമസ് ഉദ്ഘാടനം ചെയ്തു.കെ എം.സോമൻ, സോജൻ ഇരുപ്പക്കാത്ത്, പി.എം.ജോസ് എന്നിവർ പ്രസംഗിച്ചു. പാലരഞ്ഞാൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദസ്സ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ എൻ.വി, സുജി കുഴുമ്പിൽ എന്നിവർ പ്രസംഗിച്ചു.വെളിമാനത്ത് ഡിസിസി സെക്രട്ടറി സാജു യോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സന്തോഷ് വെട്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.എ.സി.ദേവസ്യ പ്രസംഗിച്ചു. വീർപ്പാടിൽ വി.ടി.തോമസ്, സുരേന്ദ്രൻ ,താഴത്ത് കരുണാകരൻ, ജിനചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
വള്ളിത്തോട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രതാ സദസ്സ് കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഫിലോമിന കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ചാണ്ടി നെല്ലൂർ, ഷൈജൻ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. പെരിങ്കരിയിൽ നടന്ന പരിപാടി ഉലഹന്നാൻ പേരേപറമ്പിൽ ഉദ്ഘാടനം ചെയ്തു.ജോബിൻ പരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിളമനയിൽ വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗോപാലൻ എഴുത്തൻ അദ്ധ്യക്ഷത വഹിച്ചു.കിളിയന്തറയിൽ ജോണി ചേരിക്കാം തടത്തിൽ ഉദ്ഘാടനം ചെയ്തു. ഷാജി പനിച്ചിക്കത് അദ്ധ്യക്ഷത വഹിച്ചു. മട്ടിണിയിൽ ഡിസിസി മെമ്പർ മട്ടിണി വിജയൻ ഉദ്ഘാടനം ചെയ്തു.ബാബു മുത്തുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. കുന്നോത്ത് ബൂത്ത് കമ്മിറ്റി നടത്തിയ സദസ്സ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മൂര്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബാബു വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി മണ്ഡലം എടക്കാനം ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പുന്നാട് താവിലാക്കുറ്റി ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടി ഡിസിസി സെക്രട്ടറി പടിയൂർ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് പി.പി.അരുൺ അദ്ധ്യക്ഷത വഹിച്ചു.ഷാനിദ് പുന്നാട്,സി.വി.സുധീപൻ പ്രസംഗിച്ചു.പുന്നാട് ടൗൺ ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടി എൻ.നാരായണൻ ഉദ്ഘാടനം ചെയ്തു. വി എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ചാവശ്ശേരി മണ്ഡലം പത്തൊമ്പതാം മൈൽ ബൂത്ത് കമ്മിറ്റി നടത്തിയ സദസ് ബ്ലോക്ക് സെക്രട്ടറി ഇ.ശ്രീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് കുട്ടി, റിയാസ് ചാവശ്ശേരി എന്നിവർ പ്രസംഗിച്ചു ചാവശേരിയിൽ നടന്ന ജന ജാഗ്രത സദസ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ വയനാൻ ശശി, രഞ്ജിത്ത് കോട്ടപ്രം, പി.പി.പ്രമോദ്, മാവില ദാസൻ സുജിത്ത് മാവില എന്നിവർ പ്രസംഗിച്ചു.പെരിയത്തിൽ ബൂത്ത് കമ്മിറ്റി നടത്തിയ പരിപാടിയിൽ ബൂത്ത് പ്രസിഡണ്ട് സി.മണിരാജ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.രാമചന്ദ്രൻ, കെ വി.അബ്ദുള്ള , എ.കെ.മുഹമ്മദ്, മിദ് ലാജ് എന്നിവർ പ്രസംഗിച്ചു
The post ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു appeared first on Kannur Vision Online.
No comments
Post a Comment