പന്ത്രണ്ടു വയസ്സുകാരന്റെ മോഷണം പോയ സൈക്കിള്‍ കണ്ടെത്തി നല്കി വളപട്ടണം പോലീസ്.
കണ്ണൂര്‍ :
കഴിഞ്ഞ ദിവസം മോഷണം പോയ 12 വയസ്സുകാരന്റെ പ്രിയപ്പെട്ട സൈക്കിള്‍ വളപട്ടണം പോലീസ് അന്വേഷിച്ചു കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു. 18/07/2021 തിയ്യതി മോഷണം പോയ സൈക്കിളാണ് വളപട്ടണം പോലീസ് മറ്റൊരു വാഹന മോഷണ കേസ്സിന്റെ അന്വേഷണത്തിനോടുവില്‍ കണ്ടെത്തിയത്. സൈക്കിള്‍ മോഷണം പോയ സംഭവത്തിന് പുതിയ തെരു നീരൊഴുക്കുംചാല്‍ താമസക്കാരനായ വിപിനിന്റെ മകന് ആറാം ക്ലാസ് വിദ്യാര്‍ഥി അദ്വൈദ് വിപിന്‍ 21/07/2021 തിയ്യതിയാണ് വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കുന്നത്. സൈക്കിള്‍ മോഷണം പോയ അന്ന് തന്നെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഒരു ബൈക്ക് മോഷണം പോയതിന് പരാതി ലഭിക്കുന്നു. മോഷണം പോയ ബൈക്ക് കണ്ടെത്തുന്നതിന് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ പ്രസാദിന്റെ നേതൃത്വത്തില്‍ എഎസ്ഐ മാരായ ഗിരീഷ്, സുധീര്‍, സജിത്ത് എസ് സി പി ഓ ജോബി സനൂപ് എന്നിവര്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ സൈക്കിള്‍ മോഷണം പോയ കുട്ടിയുടെ വിഷമം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. അന്വേഷണത്തില്‍ സൈക്കിള്‍ മോഷണം പോയതും ബൈക്ക് മോഷണം പോയതും അര കിലോമീറ്റര്‍ ചുറ്റളവിലുള്ള പുഞ്ചവയല്‍ നിന്ന് ആണെന്ന് പോലീസ് കണ്ടെത്തി. പിന്നീട് മോഷണം പോയ ബൈക്ക് പോലീസ് കണ്ണൂര്‍ ടൌണില്‍ കണ്ടെത്തി. 12 വയസ്സുകാരന്റെ സൈക്കിള്‍ കട്ടെടുത്തു അതുമായി പോകുന്ന വഴിയില്‍ ബൈക്ക് കണ്ട മോഷ്ടാവ് സൈക്കിള്‍ അവിടെ ഉപേക്ഷിച്ചു ബൈക്കുമായി കടന്നുകളയുകയായിരുന്നു. പോലീസ് കണ്ടെത്തിയ സൈക്കിള്‍ വളപട്ടണം പോലീസ് പരാതിക്കാരനായ കുട്ടിയുടെ വീട്ടില്‍ എത്തി തിരികെ ഏല്‍പ്പിച്ചു. സൈക്കിള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് 12 വയസ്സുകാരനായ അദ്വൈദ് വിപിന്‍.
No comments
Post a Comment