Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ അനുവദിക്കുന്ന ഇളവുകള്‍

    വ്യാഴം, ജൂലൈ 15 മുതൽ ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേര്‍ക്കുന്നു.

    ⭕ *എ വിഭാഗം*

    (രോഗ വ്യാപനം കുറഞ്ഞ പ്രദേശം)

    (കോവിഡ് 19 പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ല്‍ താഴെ)

    *അനുവദിക്കുന്ന ഇളവുകള്‍*

        എല്ലാ പൊതു കാര്യാലയങ്ങള്‍ /പൊതുമേഖലാ സ്ഥാപനങ്ങള്‍ / കോര്‍പ്പറേഷനുകള്‍ / കമ്പനികള്‍ / കമ്മീഷനുകള്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

        അക്ഷയ/ജനസേവാ കേന്ദ്രങ്ങള്‍, എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളും രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
        നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍, ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിമുതല്‍ രാത്രി 8.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
        ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 17/07/2021 ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്ട് 1881 പ്രകാരം മേല്‍പ്പടി സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

        ടാക്സി, ഓട്ടോ റിക്ഷ (ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍) എന്ന ക്രമത്തില്‍ സര്‍വ്വീസ് നടത്താവുന്നതാണ്. യാത്രക്കാര്‍ ഒരു കുടുബ ത്തിലെ തന്നെയാണെങ്കില്‍ എണ്ണം ബാധകമല്ല

        വിദേശ മദ്യ ഷോപ്പുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ മദ്യ വില്‍പ്പന മൊബൈല്‍ ആപ്ലീക്കേഷന്‍ മുഖേന ലഭിക്കുന്ന സമയക്രമം അനുസരിച്ച് പാഴ്സലുകളായി മാത്രം വില്‍പ്പന നടത്താവുന്നതാണ്.

        കോവിഡ് മാനദണ്ഡം പാലിച്ച് ഒരേ സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി ആവശ്യമായ സ്ഥല സൌകര്യങ്ങള്‍ , വായൂസഞ്ചാരം ഉറപ്പാക്കി, എ.സി പ്രവര്‍ത്തിപ്പിക്കാതെ ജിം, ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ എന്നിവ നടത്താവുന്നതാണ്. കൂടാതെ മൈതാനങ്ങളില്‍ ശാരീരികസമ്പര്‍ക്കം ആവശ്യമില്ലാത്ത കായിക വിനോദങ്ങളും പ്രഭാത / സായാഹ്ന കാല്‍ നട സവാരിയും നടത്താവുന്നതാണ്..

        ഭക്ഷണ വിതരണ ശാലകളില്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 9.30 മണി വരെ പാഴ്സലായി ഭക്ഷണം വിതരണവും ഹോംഡെലിവറിയും നടത്താവുന്നതാണ്.

        വീട്ടു ജോലിയ്ക്കായി പോകുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

        ആരാധനാലയങ്ങളിലെ പ്രവേശനം കര്‍ശന കോവിഡ് മാനദണ്ഡ പ്രകാരം പരമാവധി 15 പേരെ മാത്രം.

        ടൂറിസം മേഖലയില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട SOP പ്രകാരം പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. മേല്‍പ്പടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കേണ്ടതും, വിനോദ സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള RTPCR പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

    ⭕ *വിഭാഗം ബി*

    (രോഗ വ്യാപനരൂക്ഷത കുറഞ്ഞ പ്രദേശം)

    (കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% മുതല്‍ 10 % വരെ)

    എല്ലാ പൊതു കാര്യാലയങ്ങള്‍ /പൊതുമേഖലാ സ്ഥാപനങ്ങള്‍ / കോര്‍പ്പറേഷനുകള്‍ / കമ്പനികള്‍ / കമ്മീഷനുകള്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

        അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (മരുന്ന്, റേഷന്‍ കടകള്‍, പാല്‍, പത്രം, പഴം-പച്ചക്കറി, ബേക്കറി, കാലിത്തീറ്റ, കോഴിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ / പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുന്ന കടകള്‍ പലചരക്ക്, മത്സ്യം, മാംസം) രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ വരെ 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
        നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍, ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിമുതല്‍ രാത്രി 8.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
        ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 17/07/2021 ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്ട് 1881 പ്രകാരം മേല്‍പ്പടി സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

        മറ്റ് എല്ലാ വ്യാപാര/വ്യവസായ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്

        അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ക്ക് രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

        വിദേശ മദ്യ ഷോപ്പുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ മദ്യ വില്‍പ്പന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പാഴ്സലുകളായി മാത്രം വില്‍പ്പന നടത്താവുന്നതാണ്.

        കോവിഡ് മാനദണ്ഡം പാലിച്ച് ഒരു സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി ആവശ്യമായ സ്ഥല സൗകര്യങ്ങള്‍, വായൂസഞ്ചാരം ഉറപ്പാക്കി, എ.സി പ്രവര്‍ത്തിപ്പിക്കാതെ ജിം, ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ എന്നിവ നടത്താവുന്നതാണ്. കൂടാതെ മൈതാനങ്ങളില്‍ ശാരീരികസമ്പര്‍ക്കം ആവശ്യമില്ലാത്ത കായിക വിനോദങ്ങളും പ്രഭാത / സായാഹ്ന കാല്‍നട സവാരിയും നടത്താവുന്നതാണ്..

        ഭക്ഷണ വിതരണ ശാലകളില്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 9.30 മണി വരെ പാഴ്സലായി ഭക്ഷണം വിതരണവും ഹോംഡെലിവറിയും നടത്താവുന്നതാണ്.

        വീട്ടു ജോലിയ്ക്കായി പോകുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്

        ഡ്രൈവര്‍ക്കു പുറമെ രണ്ടു യാത്രക്കാര്‍ക്ക് ഓട്ടോ റിക്ഷയില്‍ യാത്ര അനുവദനീയമാണ്.

        ആരാധനാലയങ്ങളിലെ പ്രവേശനം കര്‍ശന കോവിഡ് മാനദണ്ഡ പ്രകാരം പരമാവധി 15 പേരെ മാത്രം

        ടൂറിസം മേഖലയില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട SOP പ്രകാരം പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ തെളിവ് കയ്യില്‍ കരുതേണ്ടതാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള RTPCR പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഉള്ള അതിഥികളെ മാത്രമേ അനുവദിക്കുകയുള്ളൂ.

    ⭕ *വിഭാഗം സി*

    (രോഗ വ്യാപനംകൂടുതലുള്ള പ്രദേശം)

    (കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 % മുതല്‍ 15% വരെ)

     
    *അനുവദിക്കുന്ന ഇളവുകള്‍*

     
        എല്ലാ പൊതു കാര്യാലയങ്ങള്‍ (പൊതുമേഖലാ സ്ഥാപനങ്ങള്‍ / കോര്‍പ്പറേഷനുകള്‍ / കമ്പനികള്‍ / കമ്മീഷനുകള്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ ) എന്നിവ പരമാവധി 50% ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

        അവശ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ (മരുന്ന്, റേഷന്‍ കടകള്‍, പാല്‍, പത്രം, പഴം-പച്ചക്കറി, ബേക്കറി, കള്ള്, കാലിത്തീറ്റ, കോഴിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ / പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുന്ന കടകള്‍ പലചരക്ക്, മത്സ്യം, മാംസം) എന്നിവ എല്ലാ ദിവസവും രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
        നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍, ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിമുതല്‍ രാത്രി 8.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
        ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 17/07/2021 ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്ട് 1881 പ്രകാരം മേല്‍പ്പടി സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

        വിവാഹ ആവശ്യങ്ങള്‍ക്കായി തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, ചെരുപ്പു കടകള്‍ കുട്ടികള്‍ക്കുള്ള ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

        ഭക്ഷണ വിതരണ ശാലകളില്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 8.00 മണി വരെ പാഴ്സലായി ഭക്ഷണ വിതരണവും ഹോംഡെലിവറിയും നടത്താവുന്നതാണ്.

    ⭕ *വിഭാഗം ഡി*

    (രോഗ വ്യാപനംകൂടുതലുള്ള പ്രദേശം)

    (കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 % മുകളില്‍ )

                   സംസ്ഥാനത്തൊട്ടാകെ 07/06/2021, 10/06/2021 തീയ്യതികളിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ GO(Rt) No. 459/2021/DMD, GO (Rt) No. 461/2021/DMD എന്നിവ പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കിയിട്ടുള്ള പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും നടപ്പിലാക്കുന്നതാണ്.

     *ഡി കാറ്റഗറിയില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍*

        കോവിഡ് പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ അവശ്യജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.

        അടിയന്തരവും അവശ്യസേവനവിഭാഗത്തില്‍പ്പെടുന്നതുമായ, 24 മണിക്കൂറും തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവ മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ജീവനക്കാര്‍ക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്രചെയ്യാവുന്നതാണ്. അവശ്യം വരുന്ന ഐ.ടി, ഐ.ടി എനേബിള്‍ഡ് സ്ഥാപനങ്ങള്‍ ചുരുങ്ങിയ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.

        ടെലികോം- ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് (വാഹനങ്ങള്‍ക്കും) അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതി യാത്ര ചെയ്യാവുന്നതാണ്.
        ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മാത്രം പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ ഓഫീസ്/അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി തുറക്കാവുന്നതാണ്. 17/07/2021 ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്ട് 1881 പ്രകാരം മേല്‍പ്പടി സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

        പാല്‍, പഴം-പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7.00 മണി മുതല്‍ രാത്രി 7.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. അവശ്യവസ്തുക്കളുടെ ഹോംഡെലിവറി പ്രോത്സാഹിപ്പിച്ച് ആള്‍ സഞ്ചാരം പരമാവധി പരിമിതപ്പെടുത്തേണ്ടതാണ്.

        ബേക്കറി - ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോംഡെലിവറി മാത്രം. പാര്‍സല്‍ ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങള്‍ അനുവദനീയമല്ല.

        പോലീസ് സ്റ്റേഷനുകളില്‍ അറിയിപ്പ് നല്‍കിയതിനു ശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡപ്രകാരം നടത്താവുന്നതാണ്.

        ചികിത്സക്കായി പോകുന്നവര്‍ക്കും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്കും വാക്സിനേഷന്‍ ആവശ്യത്തിന് യാത്രചെയ്യേണ്ടവര്‍ക്കും യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്. മേല്‍ ആവശ്യത്തിനായി പോകുന്നവര്‍ രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കേണ്ടതാണ്.

        ദീര്‍ഘദൂരബസ് സര്‍വ്വീസ് അനുവദനീയമാണ്. റെയില്‍വ്വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എത്തിച്ചേരാനും തിരിച്ചുവരാനും മാത്രം പൊതു, സ്വകാര്യ വാഹനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് യാത്രചെയ്യാവുന്നതാണ്. ഇത്തരം യാത്രക്കാര്‍ക്ക് യാത്രാരേഖകള്‍/ടിക്കറ്റ് എന്നിവ കൈയ്യിലുണ്ടായിരിക്കണം.

        നേരത്തേ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രം നടത്താവുന്നതുമാണ്. 

                   മേല്‍വിവരിച്ചതിനു പുറമെ, എ,ബി,സി,ഡി വിഭാഗങ്ങളില്‍ ശനിയും ഞായറും (17/07/2021, 18/07/2021) ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും. 07/06/2021, 10/06/2021 തീയതികളിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ GO(Rt) No. 459/2021/DMD, GO(Rt) No. 461/2021/DMD എന്നിവ പ്രകാരം അനുവദനീയമായിരുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജൂലൈ 17, 18 തീയതികളില്‍ (ശനി, ഞായര്‍) അനുവദിക്കുകയുള്ളൂ.

                   വായന (6), (7), (8), (9), (10) ഉത്തരവുകള്‍ പ്രകാരം എ, ബി, സി, ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും 15/07/2021 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. സി, ഡി വിഭാഗങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആര്‍ ആര്‍ ടി--കള്‍ എന്നിവ ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവര്‍ക്കെതിരെ 2005- ലെ ദുരന്തനിവാരണ നയമത്തിലെ 51 മുതല്‍ 59 വരെ വകുപ്പുകള്‍ പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് 2021, ഇന്ത്യന്‍ ശിക്ഷാനിയമം 188, 269 എന്നീ വകുപ്പുകള്‍ പ്രകാരവും നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

    No comments

    Post Top Ad

    Post Bottom Ad