കരുവന്നൂരിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു
തൃശൂർ കരുവന്നൂരിൽ നാളെ പ്രാദേശിക ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. കരുവന്നൂർ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത പിഎം മുകുന്ദന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മുകുന്ദൻ ആത്മഹത്യ ചെയ്തത്. ഇയാൾ ബാങ്കിൽ നിന്നും നേരത്തെ 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലിശ അടക്കം 80 ലക്ഷം രൂപ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജപ്തി നോട്ടീസ്.
No comments
Post a Comment