ഈ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു!
ഇടുക്കി ജില്ലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്നു മുതൽ മറ്റന്നാൾ വരെ 3 ദിവസത്തേക്കാണ് നിരോധനം നിലവിൽ വന്നത്. രാത്രി 7 മണി മുതൽ പുലർച്ചെ 6 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നടപടി. കൊവിഡ്, ദുരന്ത നിവാരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് മാത്രമാകും ഇളവ് നൽകുക.
No comments
Post a Comment