Header Ads

  • Breaking News

    നാളെ കൊവിഡ് വാക്‌സിനേഷനില്ല

    ജില്ലയില്‍ വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളില്‍ ഇന്ന് (ജൂലൈ 28) കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
    വാക്‌സിന്‍ സ്റ്റോക്ക് വരുന്ന മുറക്ക് പ്രവാസികള്‍ അവരുടെ സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം എടുക്കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് 84 ദിവസത്തിന് മുന്‍പ് വാക്‌സിനെടുക്കാന്‍ അനുവദിക്കുന്നതല്ല. കേരള സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഇ ഹെല്‍ത്ത് ( covid19.kerala.gov.in ) വഴി രജിസ്റ്റര്‍ ചെയ്ത് മാത്രം വാക്‌സിന്‍ എടുക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ ഡോസ് എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം.

    The post നാളെ കൊവിഡ് വാക്‌സിനേഷനില്ല appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad