വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് തെളിവുമൂല്യമില്ല; നിര്‍ണായക പരാമര്‍ശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി∙ വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. സന്ദേശങ്ങള്‍ എഴുതുന്നയാളെ അതുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് കരാര്‍ പ്രകാരം നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങള്‍ക്കു തെളിവുമൂല്യമില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയതായി ടൈസം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
'ഇക്കാലത്ത് വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് എന്ത് തെളിവുമൂല്യമാണുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ എന്തും സൃഷ്ടിക്കാനും മായ്ക്കാനും കഴിയും. അതുകൊണ്ടുതന്നെ വാട്‌സാപ്പ് സന്ദേശങ്ങള്‍ക്കു ഞങ്ങള്‍ വില കല്‍പിക്കുന്നില്ല'. - കോടതി അറിയിച്ചു. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷും മാലിന്യം നീക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ട കണ്‍സോര്‍ഷ്യവും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതി നിര്‍ണായക പരാമര്‍ശം നടത്തിയിരിക്കുന്നത്.
No comments
Post a Comment