Header Ads

  • Breaking News

    കോവിഡ് വാക്‌സിനേഷൻ സെർട്ടിക്കേറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം



    കൊറോണ വൈറസ് മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞത്തിലാണ് ഇന്ന് രാജ്യം. ഇതിനകം രാജ്യത്തെ 17.52 കോടിയിലധികം ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരി മുതൽ ആരംഭിച്ച വാക്‌സിനേഷൻ യജ്ഞത്തിൽ സർക്കാർ ആശുപതികളും, സ്വകാര്യ ആശുപത്രികളും പങ്കുകാരാണ്. കേന്ദ്ര സർക്കാരിന്റെ കൊ-വിൻ ആപ്പിൽ രജിസ്റ്റർ ചെയ്താണ് വാക്‌സിനേഷന് തയ്യാറാവേണ്ടത്.


    പിൻകോഡ്, ജില്ല തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. ഒരു വ്യക്തിക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ സർക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാം. പേര്, പ്രായം, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും കൂടാതെ വാക്‌സിന്റെ പേര്, ആദ്യ ഡോസ് സ്വീകരിച്ച തീയതി എന്നീ വിവരങ്ങളും കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപെടുത്തിയിട്ടുണ്ടാകും. വാക്‌സിൻ എടുത്ത് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത് ഈ സമയത്തെ ആവശ്യകതയാണ്. കൊറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം ജില്ലാ, സംസ്ഥാനം വിട്ടുള്ള യാത്രകൾക്കും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരും.


    കൊവിഡ്-19 വാക്സിനേഷൻ ഡോസ് എടുത്ത വ്യക്തിക്ക് കൊ-വിൻ പോർട്ടലിൽ നിന്നും ആരോഗ്യ സേതു ആപ്പിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

    കൊ-വിൻ പോർട്ടൽ/ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ

    കൊ-വിൻ പോർട്ടൽ https://www.cowin.gov.in/home അല്ലെങ്കിൽ ആപ്പ് തുറക്കുക.
    സൈൻ ഇൻ / രജിസ്റ്റർ ബട്ടൺ ക്ലിക്കുചെയ്യുക
    നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പർ ടൈപ്പ് ചെയ്തത് സൈൻ ഇൻ ചെയ്യുക.
    ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ പേരിൽ ഒരു സർട്ടിഫിക്കറ്റ് ടാബ് ഹോം പേജിൽ തന്നെ കാണാൻ സാധിക്കും.
    നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിന് ഡൗൺലോഡ് ബട്ടണിൽ ക്ലിക്കുചെയ്യുക.


    ആരോഗ്യ സേതു ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ
    നിങ്ങളുടെ ഫോണിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ തുറക്കുക.
    നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
    മുകളിലുള്ള കൊവിൻ ടാബിൽ ക്ലിക്കുചെയ്യുക.
    വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓപ്ഷനിൽ ക്ലിക്കുചെയ്തതിനുശേഷം നിങ്ങളുടെ 13 അക്ക റഫറൻസ് ഐഡി നൽകുക.
    നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഡൗൺലോഡ് ബട്ടണിൽ ക്ലിക്കുചെയ്യുക.

    No comments

    Post Top Ad

    Post Bottom Ad