ഇന്ത്യൻ ഭൂപടത്തിൽ വരികളാൽതീർത്ത മഹാത്മജി: ഇരട്ട നേട്ടവുമായി ആറളം സ്വദേശിനി എ.കെ.റിഷാന
ഇരിട്ടി : മഹാത്മാ ഗാന്ധിയുടെ ജീവചരിത്രത്തിലെ(മലയാളം) വരികളാൽ തീർത്ത മഹാത്മജിയുടെ ചിത്രം ഇന്ത്യൻ ഭൂപടത്തിൽ ആലേഖനം ചെയ്ത്
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി.ടൈപ്പോഗ്രഫി വിഭാഗത്തിലാണ് ഇരട്ട നേട്ടവുമായി ആറളം സ്വദേശിനിയും തളിപ്പറമ്പ് സർ സയിദ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ എ.കെ.റിഷാന നാട്ടിലും വീട്ടിലും താരമായി
ഇരിട്ടി എം.ജി കോളജിൽ ഒരു മാസത്തോളം ബിരുദ പഠനം നടത്തിയ റിഷാന കോളജിലെ സഹപാഠിയായിരുന്ന അർത്ഥനയിലൂടെയാണ് ടൈപ്പോ ഗ്രാഫിയിൽ പരിശീലനം നേടിയത്
പിന്നീട് പഠനം സർ സയിദിലേക്ക് മാറിയെങ്കിലും കൊവിഡ് കാലത്തെ അടച്ചു പൂട്ടി വീട്ടിലിരിപ്പിനിടയിലാണ് കൂടുതൽ ശ്രദ്ധയൂന്നി ഈ മേഖലയിൽ സജീവമായത്
ടൈപ്പോ ഗ്രാഫിക്കു പുറമെ ആറളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പഠന കാലത്ത് ബോട്ടിൽആർട്ട്,കാലിഗ്രഫി എന്നിവയിലും മുൻപ് കഴിവ് തെളിയിച്ച എ.കെ.റിഷാന പഠനത്തിലും മിടുമിടുക്കിയാണ്
ആറളം- പറമ്പത്തെ ക്കണ്ടിയിലെ അരയാക്കൂൽ ഹൗസിൽ ഉമ്മു കുൽസുവിൻ്റെ മകളാണ് എ.കെ. റിഷാന
എ.കെ.റിഷാൽ
ഏക സഹോദരൻ
No comments
Post a Comment