ഇനി കാറ്റും മഴയും കണ്ണൂർ വിമാനത്തവളത്തിലൂടെ അറിയാം; കാലാവസ്ഥാ റഡാർ മൂന്ന് മാസത്തിനുള്ളിൽ സ്ഥാപിക്കും
കണ്ണൂര്‍: വടക്കന്‍ കേരളത്തിന് ആശ്വാസ മേകികൊണ്ട് പ്രകൃതിദുരന്തങ്ങളും അതിവര്‍ഷവും നേരത്തെ അറിയാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്ഥ റഡാര്‍ സ്ഥാപിക്കുന്നു. വടക്കന്‍ കേരളത്തിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് കൂടുതല്‍ കൃത്യത വരുത്താന്‍ സഹായകമാവുന്ന വിധത്തിലാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാലാവസ്ഥാ റഡാര്‍ സ്ഥാപിക്കുന്നത്. ഇത് മൂന്നു മാസത്തിനകം പ്രവര്‍ത്തനക്ഷമമാവുമെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ റഡാര്‍ സ്ഥാപിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിക്കാണ് ഇതിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്.
ഇതിന് പുറമെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 85 ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികള്‍ കേരളത്തില്‍ സ്ഥാപിക്കുന്നുണ്ട്. ഇതില്‍ 15 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ഡിസംബറിനകം സ്ഥാപിക്കും.
No comments
Post a Comment