അസൂറികൾ ഇനി യൂറോപ്പിന്റെ രാജാക്കന്മാർ
യൂറോ കപ്പ് ചാമ്പ്യന്മാരായി ഇറ്റലി.ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് മാൻസിനിയും പിള്ളേരും യൂറോ കിരീടം ഉയർത്തിയത്.
നിശ്ചിത സമയത്തും, അധിക സമയത്തും രണ്ട് ടീമുകളും 1 - 1 ഗോൾ നേടി സമനിലയിൽ പിരിഞ്ഞതിനേത്തുടർന്ന് വിജയികളെ ഷൂട്ട് ഔട്ടിലൂടെ കണ്ടെത്തുകയായിരുന്നു.ഷൂട്ടൗട്ടിൽ 3-2നാണ് ഇറ്റലി ജയിച്ചത്.
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ലൂക് ഷോയുടെ ഗോളിൽ ഇംഗ്ലണ്ട് മുന്നിൽ എത്തി.പിന്നീട് 67 ആം മിനുട്ടിൽ ആണ് ഇറ്റലി സമനില ഗോൾ കണ്ടെത്തുന്നത്.വെറ്ററൻ സെന്റർ ബാക്ക് ബോണൂചി ആണ് ഗോൾ നേടിയത്.
ഇറ്റലി നേടിയ ഈ കിരീടം അവരുടെ ചരിത്രത്തിലെ രണ്ടാം യൂറോ കപ്പാണ്. 1968ൽ ആയിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ കിരീടം. 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാൻ വന്ന ഇംഗ്ലണ്ടിന് ഇതോടെ ഇനിയും കാത്തിരിക്കണം.
സ്കോർ കാർഡ്
🇮🇹 ഇറ്റലി - 1️⃣ (3)
⚽️ L. Bonucci 67'
🏴ഇംഗ്ലണ്ട് - 1️⃣ (2)
⚽️ L. Shaw 2'
ടെലിഗ്രാം ലിങ്ക് :
https://t.me/football_lokam
©ഫുട്ബോൾ ലോകം
No comments
Post a Comment