ദേശീയപാത വികസനം: ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി
ദേശീയ പാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എപ്പോഴും നമ്മുടെ ഒപ്പമുണ്ടാകുമെന്നും വിധി ന്യായത്തിൽ പറയുന്നു. രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവരായിരുന്നു ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്.
No comments
Post a Comment