പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ ഏഴ് ലക്ഷം രൂപയുടെ ഉപകരണം അജ്ഞാതന്‍ ആശുപത്രിയില്‍ തിരികെയെത്തിച്ചു
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ വിഭാഗത്തില്‍നിന്ന് ഒന്നരമാസം മുമ്ബ് കാണാതായ ഉപകരണം കണ്ടെത്തി. കാണാതായ സ്ഥലത്തുനിന്നു തന്നെയാണ് ഉപകരണം കണ്ടെത്തിയത്. ഉപകരണം അവിടെയുള്ള വിവരം ബുധനാഴ്ച വൈകീട്ട് ഏഴോടെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ കോളജ് ആശുപത്രിയിലെത്തിയ പൊലീസ് ഉപകരണം കസ്റ്റഡിയിലെടുത്തു.
ഒന്നര മാസം മുമ്പാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ആധുനിക ഉപകരണം കാണാതായത്. സംഭവത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.
പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ഉപകരണം നാടകീയമായി, നഷ്ടപ്പെട്ട സ്ഥലത്തുതന്നെ അജ്ഞാതന്‍ കൊണ്ടുവെച്ചത്. ഉപകരണം അവിടെയെത്തിയതെങ്ങനെയെന്ന് അന്വേഷിച്ചു കണ്ടെത്തുമെന്ന് പരിയാരം മെഡിക്കല്‍ കോളജ് സ്റ്റേഷന് ഓഫിസര്‍ കെ.വി. ബാബു പറഞ്ഞു.
ആശുപത്രികളിലെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച 'വിഡിയോ ലാരിങ്കോസ്കോപ്പി' ഉപകരണമാണ് കഴിഞ്ഞ മാസമാദ്യം മെഡിക്കല്‍ കോളജില്‍നിന്ന് കാണാതായത്. ഇതിന് ഏഴ് ലക്ഷത്തോളം രൂപ വിലയുണ്ട്. കാണാതായത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അനസ്തീഷ്യ വകുപ്പ് തലവന്‍ ആശുപത്രി മേലധികാരികള്‍ക്ക് പരാതി നല്‍കുകയും ഓഫിസില്‍ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം കഴിഞ്ഞതിനുശേഷമാണ് ആശുപത്രി അധികൃതര്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഉപകരണം കണ്ടെത്തിയത്. ഇത് ഏറെ ദുരൂഹതക്കിടയാക്കി. കോളജ് ആശുപത്രിയില്‍നിന്ന് സമാനരീതിയില്‍ പി.ജി വിദ്യാര്‍ഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്ടോപ്പും മോഷണം പോയിരുന്നു. ഈ കേസിലെ പ്രതിയെ പൊലീസ് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുവെങ്കിലും ഉപകരണ മോഷ്ടാവിനെ കണ്ടെത്തിയിരുന്നില്ല.
No comments
Post a Comment