Header Ads

  • Breaking News

    എല്ലാ പെഗസസും ചാര സോഫ്​റ്റ്​വെയറല്ല; പെഗസസ്​ മെയ്​ഡ്​ ഇന്‍ കൊയിലാണ്ടി

     


    പെഗസസ്​ ചാര സോഫ്​റ്റ്​വെയര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത്​ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ്​ തുടക്കമിട്ടത്​. പെഗസസ്​ ഉപയോഗിച്ച്‌​ ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്തകളാണ്​ വിവാദത്തിന്​ തിരികൊളുത്തിയത്​. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുടെ ഫോണുകള്‍ ഇത്തരത്തില്‍ ചോര്‍ത്തിയതായി വ്യക്​തമായി. കേന്ദ്രമന്ത്രിമാരുടെ ഫോണും ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കേന്ദ്രസര്‍ക്കാറും പ്രതിരോധത്തിലായി. ഇസ്രായേലി ചാര സോഫ്​റ്റവെയര്‍ ചര്‍ച്ചകളില്‍ നിറയു​േമ്ബാള്‍ കൊയിലാണ്ടിയില്‍ നിന്നുള്ള മറ്റൊരു പെഗസസും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്​.


    കൊയിലാണ്ടിയിലെ ഒരു പി.എസ്​.സി കോച്ചിങ്​ സെന്‍ററാണ്​ പെഗസസ്​. കോവിഡിനെ തുടര്‍ന്ന്​ ക്ലാസുകള്‍ എടുക്കുന്നതിന്​ തടസം നേരിട്ടപ്പോള്‍ സ്ഥാപനം ഒരു ആപ്​ പുറത്തിറക്കി. കഴിഞ്ഞ ഒരു വര്‍ഷമായി 1000ത്തോളം പേരാണ്​ പെഗസസ്​ എന്ന പേരിലുള്ള ആപ്​ ഡൗ​ണ്‍ലോഡ്​ ചെയ്​തത്​.

    എന്നാല്‍, പെഗസസ്​ ചാരസോഫ്​റ്റവെയറുമായി ബന്ധപ്പെട്ട വിവാദമുണ്ടായതോടെ മൂന്ന്​ ദിവസത്തിനുളില്‍ ആയിരത്തോളം പേര്‍ ആപ്​ ഡൗണ്‍ലോഡ്​ ചെയ്​തു. ഉത്തരേന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ്​ പെഗസസ്​ ആപിനെ കുറിച്ച്‌​ അറിയാനായി പി.എസ്​.സി കോച്ചിങ്​ സെന്‍ററിലേക്ക്​ വിളിക്കുന്നത്​.

    No comments

    Post Top Ad

    Post Bottom Ad