Header Ads

  • Breaking News

    മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണം: പോപുലർ ഫ്രണ്ട്


    കണ്ണൂർ: മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ  ജില്ലാ സെക്രട്ടറി സി അനസ് ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി കണ്ടെത്തിയ ശുപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005 ൽ അന്നത്തെ യു.പി.എ ഗവൺമെന്റാണ്  കേരളത്തിലടക്കം ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രജീന്ദർ  സച്ചാർ കമ്മീഷനെ നിയോഗിച്ചത്. 2006  നവംബറോടെ കമ്മീഷൻ റിപ്പോർട്ട്  സർക്കാരിന് സമർപ്പിച്ചെങ്കിലും 16 വർഷങ്ങൾ കഴിഞ്ഞിട്ടും  ഈ നിമിഷം വരെ ശുപാർശകൾ അംഗീകരിക്കാനോ നടപ്പിലാക്കാനോ കേരള -കേന്ദ്ര സർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്തെങ്കിലും ചില കാര്യങ്ങൾ ചെയ്യുമ്പോഴേക്കും മുസ്ലിംകൾ അനർഹമായത് എന്തൊക്കെയോ നേടിയെടുത്തു എന്നുള്ള ആർ.എസ്.എസിന്റെ കള്ളപ്രചാരണങ്ങൾ ഏറ്റുപിടിച്ച്  ഇവിടെ ഭരണം നടത്തിയവർ മുസ്ലിം പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇതിനെതിരെ പോപുലർ ഫ്രണ്ട് പ്രക്ഷോഭങ്ങളുമായി തെരുവിലുണ്ടാകുമെന്നും അദ്ധേഹം ഭരണക്കാരെ ഓർമ്മിപ്പിച്ചു. രാവിലെ 10:30 നു കണ്ണൂർ സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയ ബസ്റ്റാന്റിൽ സമാപിച്ചു. കണ്ണൂർ ഡിവിഷൻ പ്രസിഡന്റ് മുസവ്വിർ, അഫ്സൽ കക്കാട് സംബന്ധിച്ചു.

    No comments

    Post Top Ad

    Post Bottom Ad