കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം രാമചന്ദ്രന്‍ കടപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 30 പാടശേഖര സമിതികള്‍ക്കായി 13 പവര്‍ ടില്ലറുകള്‍, 10 മെതിയന്ത്രങ്ങള്‍, 10 നാപ്സാക്ക് സ്പ്രേയറുകള്‍, ഒമ്പത് റോക്കര്‍ സ്പ്രേയറുകള്‍, 10 പവര്‍ സ്പ്രേയറുകള്‍, രണ്ട് ഞാറ് നടീല്‍ യന്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്തത്. 32 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 10 ശതമാനം ചെലവ് വഹിച്ചത് പാടശേഖര സമിതികളാണ്.
മേലെ ചൊവ്വ കൃഷി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ യു പി ശോഭ, ടി സരള, ജില്ലാപഞ്ചായത്തംഗം തോമസ് വക്കത്താനം, കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സുധീര്‍ നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കൃഷി അസി. എഞ്ചിനീയര്‍ ഇ എന്‍ സുഹാസ് തുടങ്ങിയവര്‍ സംസാരിച്ചു.
No comments
Post a Comment