Header Ads

  • Breaking News

    കവ്വായി പുഴയില്‍ പൂമീന്‍ വിത്തിട്ടു

    പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉള്‍നാടന്‍ പൊതു ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം കവ്വായി പുഴയില്‍ പൂമീന്‍ വിത്ത് നിക്ഷേപിച്ച് ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത അധ്യക്ഷയായി.
    ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റം, കാലാവസ്ഥാ വ്യതിയാനം, അമിതമായ ചൂഷണം എന്നീ കാരണങ്ങളാല്‍ ഉള്‍നാടന്‍ മത്സ്യ സമ്പത്ത് നശിച്ചു കൊണ്ടിരിക്കുകയാണ്. ഉള്‍നാടന്‍ മത്സ്യബന്ധനം ഉപജീവന മാര്‍ഗമാക്കിയവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉള്‍നാടന്‍ പൊതു ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
    പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പ പുഴയുടെ ഭാഗമായ കവ്വായി പുഴയിലാണ് പൂമീന്‍ വിത്ത് നിക്ഷേപിച്ചത്. മത്സ്യവകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
    പരിപാടിയില്‍ നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി ജയ, കൗണ്‍സിലര്‍ എ നസീമ, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
    പി എന്‍ സി/3186/2021

    No comments

    Post Top Ad

    Post Bottom Ad