ഏഴോം ഗ്രാമ പഞ്ചായത്ത് പരിധിയിൽ കർശനമായി പാലിക്കേണ്ട നിയന്ത്രണങ്ങള്‍
ഏഴോം ഗ്രാമപഞ്ചായത്ത് കോവിഡ് പോസറ്റിവിറ്റി നിരക്ക് വർദ്ധിച്ച സാഹചര്യത്തില്‍ സി കാറ്റഗറിയില്‍ വന്നതായി അറിയിക്കുന്നു . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ& ജില്ലാ കലക്ടർ കണ്ണൂരിന്റെ 21/07/21 ലെ DCKNR/4288/2020/DM1 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിതീവ്ര വ്യാപനം പ്രതിരോധിക്കുന്നതിനായി നാളെമുതൽ (23/07/2021 ) ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ താഴെ കാണിച്ച നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണം എന്ന് പൊതുജനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും അറിയിച്ചു.
1) പൊതുകാര്യാലയങ്ങൾ (പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്പനികൾ, കമ്മീഷനുകൾ ,സ്വയംഭരണ സ്ഥാപനങ്ങൾ) എന്നിവ പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡപ്രകാരം തുറന്നു പ്രവർത്തിക്കാവുന്നതാണ്.
https://chat.whatsapp.com/FLKyFzJYBP635jCElxDQm4
2) അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകള്‍( മരുന്ന് ഷോപ്പുകൾ, റേഷന്‍ കടകൾ, പാൽ ,പത്രം, പഴം- പച്ചക്കറി, ബേക്കറി ,കാലിത്തീറ്റ കോഴിത്തീറ്റ, വളർത്തുമൃഗങ്ങൾ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്ന കടകൾ, പലചരക്ക്, മത്സ്യം, മാംസം, കള്ള് ഉള്‍പ്പെടെ എന്നിവ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 8 മണി വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
3 )നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, കാർഷികവൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ,വാഹനങ്ങൾ ഉൾപ്പെടെയുള്ള ആവശ്യ സേവനങ്ങളുടെ റിപ്പയറുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കാവുന്നതാണ്.
4) വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ സ്വർണ്ണക്കടകൾ ചെരിപ്പുകൾ എന്നിവയും കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ 7:00 മുതൽ 8 മണിവരെ പ്രവർത്തിക്കാവുന്നതാണ്.
5) ഇലക്ട്രോണിക് ഷോപ്പുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം രാവിലെ 7 മണി മുതൽ 8 മണി വരെ പ്രവർത്തിക്കാവുന്നതാണ്.
6) ഭക്ഷണ വിതരണ ശാലകളിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ പാഴ്സലായും ഹോം ഡെലിവറിയായും ഭക്ഷണ വിതരണം നടത്താവുന്നതാണ്
7) ബാങ്കുകൾക്ക് ശനി, ഞായർ ഒഴികെ എല്ലാദിവസവും തുറന്ന് പ്രവർത്തിക്കാവുന്നതാണ്
8) മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ ഗൃഹപ്രവേശം തുടങ്ങിയവ പോലീസ്, വാർഡ് തല സമിതി എന്നിവരെ അറിയിച്ചശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 20 അധികം ആൾക്കാർ പങ്കെടുക്കില്ല എന്ന് ഉറപ്പു വരുത്തി നടത്താവുന്നതാണ്, ആയത് കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്
9) ഗ്രാമപ്രദേശങ്ങളില്‍ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകള്‍ ടൗണിലേക്ക് പോകാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ തങ്ങളുടെ തൊട്ടടുത്ത കടകളില്‍ നിന്നും വാങ്ങിക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
10) എല്ലാ വിധ പരിക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്താവുന്നതാണ്.
11) പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തു കൂടുന്നതും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതും പാടില്ലാത്തതാണ്. ജനങ്ങള്‍ കൂടിച്ചേരുന്ന തരത്തില്‍ നടത്തുന്ന എല്ലാവിധ കായിക വിനോദങ്ങളും നിരോധിച്ചിരിക്കുന്നു.
➖➖➖➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക*
*പരസ്യം നൽകാൻ*
No comments
Post a Comment