Header Ads

  • Breaking News

    സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍, ചര്‍ച്ച പരാജയം

     


    കോഴിക്കോട്: 

    സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കളക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതോടെയാണ് വ്യാപാരികളുടെ തീരുമാനം. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ കടകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം, ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്ന് കളക്ടര്‍ അറിയിച്ചു.

    എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നാല്‍ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു.

    പതിനാലു ജില്ലകളിലും നാളെ കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ്അതിനിടെ വ്യാപാരികള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. പൊലീസ് കട അടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യാപാരികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

    No comments

    Post Top Ad

    Post Bottom Ad