BREAKING: സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി!
കാസർഗോഡ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഈ മാസം 14 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ തുറക്കാം. ഹോട്ടലുകൾ വൈകുന്നേരം 7 വരെയും അനുവദിക്കും. പൊതുഗതാഗതം പൂർണമായും നിരോധിക്കും.
No comments
Post a Comment