Header Ads

  • Breaking News

    ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം; ശക്തമായ മഴയ്ക്ക് സാധ്യത



    ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവർഷക്കാറ്റ് കാരണമാകും. ബംഗാൾ ഉൾക്കടലിൽ ഒഡീഷക്ക് സമാന്തരമായി ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ഇതിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

    പാകിസ്താൻ മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാൻ ന്യൂനമർദം സഹായിക്കും. മൺസൂൺ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്നത്.

    വടക്കൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്‍റെ ദിശയിലും വേഗത്തിലും മാറ്റങ്ങൾ ദൃശ്യമാണ്. മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം ബംഗാളിനും ഒഡീഷക്കും ഇടയിൽ കരകയറും. 25 ന് തീവ്ര ന്യൂനമർദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും. ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കുന്നത്. 

    No comments

    Post Top Ad

    Post Bottom Ad