വാതില്‍ തുറന്ന ഉടന്‍ വായില്‍ റബ്ബര്‍ പന്ത് തിരുകി കയറ്റി: കൊച്ചിയിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം
കിഴക്കമ്പലം :
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരിയായ മധ്യവയസ്‌ക മകളുടെ വീടിനോടു ചേര്‍ന്ന് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം.
മഴക്കോട്ടിട്ട് മുഖം മറച്ചയാള്‍ പുലര്‍ച്ചെ വീടിന്റെ പിന്നിലുള്ള വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ പറയുന്നത്. വാതില്‍ തുറന്ന ഉടന്‍ വായില്‍ റബ്ബര്‍ പന്ത് തിരുകി കയറ്റി. ബഹളം വച്ചെങ്കിലും കനത്ത മഴയായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്കോടുന്നതിനിടെ അക്രമി ഓടിമറഞ്ഞു എന്നും വീട്ടമ്മ പറഞ്ഞു.
അതേസമയം, ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതിനിടയിൽ ഇവരുടെ മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുന്നത്തുനാട് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഇ.പി. റെജി, പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment