കേരളത്തിൽ അപകടകാരിയായ ആന്ത്രാക്സ് സ്ഥിരീകരിച്ചു
അട്ടപ്പാടിയിലെ ആനക്കട്ടിയിൽ ഇന്നലെ ചരിഞ്ഞ ആനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു. ആനയുടെ ചെവിയുടെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു. കോയമ്പത്തൂരിലെ അനിമൽ ഡിസീസ് ഇന്റലിജൻസ് യൂണിറ്റ് ലബോറട്ടറിയിൽ വെച്ചായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ആന്ത്രാക്സ് സ്ഥിരീകരിക്കുന്നത്.
No comments
Post a Comment