Header Ads

  • Breaking News

    മയ്യഴി നഗരസഭയിൽ ആദ്യ വനിതാ അധ്യക്ഷ വരുന്നു; 141 വർഷത്തെ ചരിത്രം തിരുത്തും

     മയ്യഴി > ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേയും,  വടുവൻകുട്ടി വക്കീലുമിരുന്ന ‘മയ്യഴി മെറി’യിലെ മേയർ കസേരയിൽ  ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. 141 വർഷത്തെ നഗരസഭയുടെ ചരിത്രം തിരുത്തുന്നതാവും ഇത്തവണത്തെ ജനവിധി. ആദ്യ വനിതാ അധ്യക്ഷയെ തെരഞ്ഞെടുക്കാനുള്ള നിയോഗമാണ്‌ മയ്യഴിക്ക്‌. പുതുച്ചേരി സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിൽ മയ്യഴിയിലും പുതുച്ചേരി ഒഴുകരൈയിലുമാണ്‌ വനിതാ സംവരണം.



    ഒരാൾക്ക്‌ 2 വോട്ട്‌
     
    നഗരസഭാ തെരഞ്ഞെടുപ്പിൽ ഓരോവോട്ടർക്കും രണ്ട്‌ വോട്ടുണ്ടാവും. ഒന്ന്‌ ചെയർമാനും മറ്റൊന്ന്‌ വാർഡംഗത്തിനും. കേരളത്തിൽനിന്ന്‌ വ്യത്യസ്‌തമായി നഗരസഭാധ്യക്ഷയെ വോട്ടർമാർ നേരിട്ടാണ്‌ തെരഞ്ഞെടുക്കുക. പുതുച്ചേരി സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിലും കൊമ്യൂൺ പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും മാഹിക്കൊപ്പം തെരഞ്ഞെടുപ്പ്‌ നടക്കും. ഒക്ടോബർ നാലിന്‌ മുമ്പ്‌  തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌. 
    ജനാധിപത്യമെത്തിയത്‌ ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷം ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷമാണ്‌ മയ്യഴിയടക്കമുള്ള കോളനികളിൽ ഫ്രഞ്ചുകാർ ജനാധിപത്യ ഭരണസംവിധാനം ഏർപ്പെടുത്തുന്നത്‌. 1791ൽ ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേ മേയറായ ‘മെറി ’(നഗരസഭ) പ്രവർത്തിച്ചതായി ചരിത്രരേഖകളുണ്ട്‌. എന്നാൽ 1880ൽ പുതുച്ചേരിയിലും മാഹിയിലും രൂപീകരിച്ച  മെറിക്കാണ്‌ പ്രഥമ നഗരസഭയെന്ന ഔദ്യോഗിക സ്ഥാനം. പുന്ന രാമോട്ടി, ഗോപാലൻ വക്കീൽ, സഹദേവൻ വക്കീൽ, വടുവൻകുട്ടി വക്കീൽ, മേയർ സുകുമാരൻ എന്നിവരാണ്‌ ഫ്രഞ്ച്‌ മയ്യഴിയിലെ ആദ്യകാല മലയാളി മേയർമാർ.
     
    അന്നത്തെ മേയർക്ക്‌ 
വെടിവയ്‌പ്പിനും 
ഉത്തരവിടാം
     
    ഫ്രഞ്ച്‌ ഡിക്രി അനുസരിച്ച്‌ മേയർക്ക്‌ വിപുലമായ അധികാരങ്ങളായിരുന്നു. ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റായ മേയർക്ക്‌ ക്രമസമാധാന പ്രശ്‌നംവരുമ്പോൾ വെടിവയ്‌പ്പിന്‌ ഉത്തരവിടാനും അധികാരമുണ്ടായിരുന്നു. 1881 മാർച്ച്‌ 12ന്റെ ഡിക്രി അനുസരിച്ച്‌ പ്രവർത്തിച്ച മയ്യഴി മെറിയിൽ 1974ലാണ്‌ ഇന്ത്യൻ മുനിസിപ്പൽ ആക്ട്‌ ബാധകമാക്കിയത്‌. അതോടെ മെറിയും മേയറുംപോയി മുനിസിപ്പാലിറ്റിയും ചെയർമാനും വന്നു.
     
    സ്വാതന്ത്ര്യാനന്തരം മയ്യഴിയിൽ വളവിൽ കേശവൻ, വി എൻ പുരുഷോത്തമൻ എന്നിവരും മേയർമാരായിരുന്നു. ആറുവർഷമായിരുന്നു മെറിയുടെ കാലാവധി. 1880 മുതൽ 1946 വരെ ആറുവർഷത്തെ ഇടവേളയിൽ ഫ്രഞ്ചുകാർ പതിനൊന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്തി. വിമോചനത്തിന്‌ ശേഷം കോൺഗ്രസ്‌ മയ്യഴിയിലെ ജനാധിപത്യം കശാപ്പ്‌ ചെയ്‌തു.  ആകെ നടന്നത്‌ നാല്‌ തെരഞ്ഞെടുപ്പ്‌ മാത്രം. ഇതിൽ 2006ലേത്‌ ഹൈക്കോടതി ഉത്തരവ്‌ പ്രകാരമായിരുന്നു. ഇത്തവണ സുപ്രീംകോടതിയും ഇടപെട്ടു. 
    Read more: https://www.deshabhimani.com/news/kerala/mahe-municipality-mayor/962869

    No comments

    Post Top Ad

    Post Bottom Ad