Header Ads

  • Breaking News

    പയ്യന്നൂര്‍, ആന്തൂര്‍ നഗസഭകളിലും എരുവേശ്ശി പഞ്ചായത്തിലും 100% പേര്‍ക്കും ആദ്യ ഡോസ് നല്‍കി

    ജില്ലയില്‍ വിതരണം ചെയ്തത് 19.5 ലക്ഷം വാക്‌സിന്‍ ഡോസുകള്‍

    67% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു

    ജില്ലയിലെ പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളും എരുവേശ്ശി ഗ്രാമപഞ്ചായത്തും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കി 100 ശതമാനം എന്ന നേട്ടം കൈവരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തളിപ്പറമ്പ്, കൂത്തുപറമ്പ് നഗരസഭകളില്‍ എന്നിവിടങ്ങളില്‍ 96 ശതമാനത്തിനു മുകളിലാണ് ആദ്യ ഡോസ് ലഭിച്ചവര്‍. ഗ്രാമപഞ്ചായത്തുകളില്‍ വളപട്ടണം, ഇരിക്കൂര്‍, കോട്ടയം മലബാര്‍ എന്നിവിടങ്ങളില്‍ ഒന്നാം ഡോസ് ലഭിച്ചവരുടെ എണ്ണം 95 ശതമാനത്തിന് മുകളിലാണ്.
    ജില്ലയില്‍ ആഗസ്ത് 23 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 19,49,789 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള 21,68,725 പേരില്‍ 14,60,132 പേര്‍ക്ക് ഒന്നാം ഡോസും 5,25,639 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ഇതോടെ ജില്ലയിലെ 67.33 ശതമാനം പേര്‍ക്ക് ആദ്യഡോസും 24.24 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമായി.
    മുന്‍ഗണനാ വിഭാഗങ്ങളില്‍ 60നു മുകളില്‍ പ്രായമുള്ള 4,45,770 പേരില്‍ 4,15,283 പേര്‍ക്ക് ആദ്യ ഡോസും 2,31,935 പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായി. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ 100 ശതമാനം പേര്‍ക്കും ഫസ്റ്റ് ഡോസും യഥാക്രമം 86.76, 90.52 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45നും 60നും ഇടയില്‍ പ്രായമുള്ള 5,11,937 പേരില്‍ 4,18,119 പേര്‍ക്ക് (81.67 ശതമാനം) ഫസ്റ്റ് ഡോസും 1,76,012 പേര്‍ക്ക് (34.38 ശതമാനം) സെക്കന്റ് ഡോസും വിതരണം ചെയ്തു. 18നും 44നും ഇടയില്‍ പ്രായമുള്ള 12,11,018 പേരില്‍ 5,13,873 പേര്‍ക്ക് (42.43 ശതമാനം) ആദ്യ ഡോസും 40,541 പേര്‍ക്ക് (3.35 ശതമാനം) രണ്ടാം ഡോസും നല്‍കി.

    No comments

    Post Top Ad

    Post Bottom Ad