Header Ads

  • Breaking News

    3​ വയസ്സുകാരിക്കുള്ള ചികിത്സ സഹായ അക്കൗണ്ടിൽ തിരിമറി നടത്തിയ കേസിൽ സൂത്രധാരനും അറസ്റ്റിൽ

     


    കൊച്ചി: 

    ഗുരുതരരോഗം ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മൂന്ന്​ വയസ്സുകാരിക്കുള്ള ചികിത്സ സഹായം അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്​റ്റില്‍. പാലാ സ്വദേശി എരൂരിലെ ഫ്ലാറ്റില്‍ വാടകക്ക്​ താമസിക്കുന്ന അരുണ്‍ ജോസഫാണ് അറസ്​റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്​റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

     

    അരുണി​െന്‍റ മാതാവ് മറിയാമ്മ സെബാസ്​റ്റ്യന്‍ (55), സഹോദരി അനിത ടി. ജോസഫ് (29) എന്നിവരെ നേര​േത്ത ചേരാനല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്യുന്ന അരുണ്‍ ഒളിവിലായിരുന്നു.

    രായമംഗലം സ്വദേശി മന്മഥന്‍ പ്രവീണി​െന്‍റ മകളുടെ ചികിത്സ ധനസമാഹരണത്തിന്​ സമൂഹമാധ്യമങ്ങളില്‍ അഭ്യര്‍ഥന നടത്തിയിരുന്നു.

    ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സക്ക് വേണ്ടത്. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തിയാണ് അരുണും കുടുംബവും പണം കൈക്കലാക്കിയത്. പോസ്​റ്റ്​ ഡൗണ്‍ലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗ്​ള്‍ പേ നമ്ബറും ചേര്‍ത്ത് വിവിധ ഗ്രൂപ്പുകളില്‍ അയച്ചു. അക്കൗണ്ട്, ഗൂഗ്​ള്‍ പേ നമ്ബറുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിെന്‍റ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.

     

    മറിയാമ്മ പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ്. അരുണ്‍ വ്യാജനോട്ട് കേസിലും അറസ്​റ്റിലായിട്ടുണ്ട്. 2018ലാണ് ഇരുവരും അറസ്​റ്റിലായത്. പാലായില്‍ ഫോട്ടോസ്​റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുണ്‍ 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എറണാകുളത്തെയടക്കം സി.ഡി.എം.എ മെഷീനുകളില്‍ നിക്ഷേപിച്ച്‌ പണം പിന്‍വലിച്ച കേസിലാണ് കുടുങ്ങിയത്

    No comments

    Post Top Ad

    Post Bottom Ad