ജില്ലയിൽ 53 വാർഡുകൾ കണ്ടെയ്‌ന്മെന്റ് സോണിൽ
കണ്ണൂർ:
ജില്ലയിൽ 53 വാർഡുകൾ കണ്ടെയ്‌ന്മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡബ്ല്യു.ഐ.പി.ആർ എട്ടിൽ കൂടുതലുള്ള ഗ്രാമ പഞ്ചായത്ത് വാർഡുകളെയാണ് കണ്ടെയ്‌മെന്റ് സോണിലുൾപ്പെടുത്തിയത്. ഇന്ന് മുതൽ 14 ദിവസത്തേക്കാണ് പ്രസ്തുത വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാക്കിയത്.
വാർഡുകൾ
ആലക്കോട് 7,16,
ആറളം 6,13,
അഴീക്കോട് 6,10,13,14,19,20,23,
ചെമ്പിലോട് 16,19,
ചെറുകുന്ന് 10,
ചെറുപുഴ 5,
ചെറുതാഴം 2,3,
ചൊക്ലി 8,
എരമം കുറ്റൂർ 1,5,
എരുവേശ്ശി 10,
ഏഴോം 6,10,13,
ഇരിക്കൂർ 13,
കടന്നപ്പള്ളി-പാണപ്പുഴ 1,12,15,
കാങ്കോൽ ആലപ്പടമ്പ 5,7,
കണ്ണപുരം 1,9,
കീഴല്ലൂർ 3,
കേളകം 5,
കോളയാട് 4,
കൊട്ടിയൂർ 9,
കുറ്റിയാട്ടൂർ 14,
മാടായി 19,
മാട്ടൂൽ 8,
മയ്യിൽ 15,16,
നാറാത്ത് 15,
പാപ്പിനിശ്ശേരി 8,
പരിയാരം 17,
പേരാവൂർ 3,8,
പെരിങ്ങോം വയക്കര 8,13,
രാമന്തളി 14,
തില്ലങ്കേരി 7,
തൃപ്പങ്ങോട്ടൂർ 4,
ഉളിക്കൽ 13,
വേങ്ങാട് 16.
നിയന്ത്രണങ്ങൾ
വാർഡിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കും. പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ.മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. നാലിലധികം ആളുകൾ കൂട്ടം കൂടി നില്ക്കാൻ പാടില്ല. വാർഡിലെ ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.
No comments
Post a Comment