ഏഴ് നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പ്ള്‍ ലോക്ക്ഡൗണ്‍:53 പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍
ജില്ലയിലെ കൊവിഡ് രോഗവ്യാപനം രൂക്ഷമായ ഏഴ് നഗരസഭാ വാര്‍ഡുകളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ട്രിപ്പ്ള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യുഐപിആര്‍) എട്ടില്‍ കൂടുതലുള്ള ആന്തൂര്‍ 2, 5, 23, പാനൂര്‍ 8, പയ്യന്നൂര്‍ 14, തളിപ്പറമ്പ് 31, ശ്രീകണ്ഠാപുരം 21 എന്നീ നഗരസഭാ വാര്‍ഡുകളിലാണ് ട്രിപ്പ്ള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലുള്ള 53 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍:
ആലക്കോട് 7,16, ആറളം 6,13, അഴീക്കോട് 6,10,13,14,19,20,23, ചെമ്പിലോട് 16,19, ചെറുകുന്ന് 10, ചെറുപുഴ 5, ചെറുതാഴം 2,3, ചൊക്ലി 8, എരമം-കുറ്റൂര്‍ 1,5, എരുവേശി 10, ഏഴോം 6,10,13, ഇരിക്കൂര്‍ 13, കടന്നപ്പള്ളി-പാണപ്പുഴ 1,12,15, കാങ്കോല്‍-ആലപ്പടമ്പ് 5,7, കണ്ണപുരം 1,9, കീഴല്ലൂര്‍ 3, കേളകം 5, കോളയാട് 4, കൊട്ടിയൂര്‍ 9, കുറ്റിയാട്ടൂര്‍ 14, മാടായി 19, മാട്ടൂല്‍ 8, മയ്യില്‍ 15,16, നാറാത്ത് 15, പാപ്പിനിശ്ശേരി 8, പരിയാരം 17, പേരാവൂര്‍ 3,8, പെരിങ്ങോം വയക്കര 8,13, രാമന്തളി 14, തില്ലങ്കേരി 7, തൃപ്രങ്ങോട്ടൂര്‍ 4, ഉളിക്കല്‍ 13, വേങ്ങാട് 16.\
No comments
Post a Comment