Header Ads

  • Breaking News

    വിവാഹദിവസം ഭര്‍തൃഭവനത്തില്‍ മോഷണം; സല്‍കാരത്തിനിടെ വധുവിന്റെ 40 പവന്‍ സ്വര്‍ണം കവര്‍ന്നു

     


    ആറ്റിങ്ങല്‍: 

    വിവാഹദിനത്തില്‍ വധുവിന്റെ 40 പവന്‍ സ്വര്‍ണം കവര്‍ന്നു. വിവാഹ ദിവസം വൈകിട്ട് ഭര്‍തൃവീട്ടില്‍ നിന്നാണ് വധുവിന്റെ സ്വര്‍ണം അപഹരിച്ചത്. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആര്‍ ഭവനില്‍ മിഥുന്റെ ഭാര്യ കൊടുവഴന്നൂര്‍ സ്വദേശി മിജയുടെ സ്വര്‍ണമാണ് മോഷണം പോയത്. ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.

    ബുധനാഴ്ചയാണ് വിവാഹം നടന്നത്. അന്ന് വൈകുന്നേരം അടുക്കള വാതില്‍ തുറന്നായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കണ്‍വന്‍ഷന്‍ സെന്ററില്‍വച്ച് നടന്ന സല്‍കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. എല്ലാവരും തിരിച്ചെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അലമാര കുത്തിപ്പൊളിച്ചായിരുന്നു സ്വര്‍ണം കവര്‍ന്നത്.

    സല്‍കാരത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വര്‍ണം നഷ്ടമായെന്ന് അറിഞ്ഞതോടെ ഉടന്‍തന്നെ വധൂവരന്മാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു 40 പവന്‍ സ്വര്‍ണമെന്നും ഇത് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ആരംഭിച്ചതായും പ്രതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad