Header Ads

  • Breaking News

    സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ തുടങ്ങിയ യുവജന വിഭാഗം SET പ്രവർത്തനം ആരംഭിച്ചു

     



    ശ്രീകണ്ഠപുരം: കോവിഡ്  ബാധിതരായവരുടെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ,ഓഫീസുകൾ എന്നിവ അണുനശീകരണം ചെയ്യുന്നതിനും,കൊതുക് പരത്തുന്ന രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കനൻഗുനിയ,മലേറിയ എന്നിവയെ പ്രതിരോധിക്കുന്നതിനായും അണു നശീകരണം,ഫോഗിങ് എന്നിവ SET (samaritan  emergency team) ന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീകണ്ഠപുരം സി. ഐ സുരേശൻ ഇ.പി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ യുവജന കൂട്ടായ്മ സമൂഹത്തിന് ആവശ്യവും സഹായകവും ആണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 



    ഉദ്ഘാടനത്തിന് ശേഷം ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനും പരിസരവും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അണുവിമുക്തം ആക്കി.

    സ്ഥാപനങ്ങൾ, വീടുകൾ അണുവിമുക്തമാക്കാനും, ആംബുലൻസ് സർവീസ് നടത്താനും,മെഡിക്കൽ റിലീഫ് ഉപകരണങ്ങൾ എത്തിക്കാനും, അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കാനും സമരിറ്റൻ എമർജൻസി ടീം തയ്യാറാണെന്ന് സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് ഡയറക്ടർ  ഫാ.ബിനു പൈംപിള്ളിൽ അറിയിച്ചു. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ലില്ലി , ശശിധരൻ മാസ്റ്റർ ,ഫാ. അനൂപ് നരിമറ്റത്തിൽ, സെറ്റ് പ്രസിഡന്റ് സനീഷ്, വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.



    No comments

    Post Top Ad

    Post Bottom Ad