പരീക്ഷ പേപ്പർ മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്
കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതികളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ചില അധ്യാപകരുടെ നിർദേശ പ്രകാരമാണ് പരീക്ഷ പേപ്പർ മാറ്റിയതെന്നും, ഇതിൽ ഗൂഢാലോചന നടന്നുവെന്നുമാണ് വിവരം. സംഭവത്തിൽ നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കുന്നുണ്ട്.
പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അധ്യാപകർ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
അധ്യാപക സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തരപേപ്പർ പരീക്ഷ വിഭാഗത്തിൽ നിന്ന് തന്നെ കണ്ടെത്തിയതോടെ പൊലീസ് അട്ടിമറി ഉറപ്പിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി വിസിയുടേയും, പ്രോ വി.സിയുടെയും രജിസ്ട്രാറുടേയും പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
No comments
Post a Comment