ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കളത്തറ മുണ്ടയേല കാവനംപുറത്ത് വിമലയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജനാർദ്ദനൻ നായരെ അരുവിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബകലഹമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിന് വെട്ടേറ്റാണ് വിമല മരിച്ചത്.
No comments
Post a Comment