Header Ads

  • Breaking News

    റോഡ് സുരക്ഷാ നിയമ ങ്ങൾ പാഠ്യ പദ്ധതിൽ ഉൾപ്പെടുത്തുക.” റാഫ്”

    റോഡ് സുരക്ഷാ നിയമ ങ്ങൾ പാഠ്യ പദ്ധതിൽ ഉൾപ്പെടുത്തുക.” റാഫ്”
    കണ്ണൂർ. പാഠ്യ വിഷയങ്ങളിലൂടെ അദ്ധ്യാപകരും ബോധവത്കരണത്തിലൂടെ വീട്ടമ്മമാരും റോഡ് സംസ്കാരം വളർത്തി കൊണ്ടുവന്നാൽ റോഡപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം കണ്ണൂർ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
    ആഭ്യന്തരം, റവന്യു . പൊതു മരാമത്ത്.കെ.എസ്.ഇ.ബി. വാട്ടർ അതോറിറ്റി. എന്നീ വകുപ്പുകളുടെ ഏകീകരണ പ്രവർത്തനങ്ങൾ റോഡുകളുടെ സംരക്ഷണത്തിൽ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


    നിങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ രക്ഷ. ഒരിറ്റു ശ്രദ്ധ ഒരു പാടായുസ്സ്.എന്ന പേരിൽ ജില്ലയിലുടനീളം റോഡ് സുരക്ഷ കാമ്പയിൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
    കണ്ണൂരിൽ തുടർച്ചയായുണ്ടാകുന്ന വാതക ടാങ്കർ അപകടങ്ങളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
    റോഡ് നിയമ ലംഘനങ്ങൾ കർശ്ശനമായി നിയന്ത്രിക്കുക. റോഡ് ദിശകളും സ്ഥല പരിചയവും നൽകുന്നതിനായി ദിശാബോർഡുകൾ സ്ഥാപിക്കുക. ജില്ലാ റോഡ് സുരക്ഷാ കൗൺസിലുകൾ സമയബന്ധിതമായി വിളിച്ചു ചേർക്കണമെന്നും യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
    “റാഫ്” ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സിക്രട്ടറി കൊളത്തായ് വിജയന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ.കെ.എം. അബ്ദു ഉത്ഘാടനം ചെയ്തു. എൻ.കൃഷ്ണൻ കുട്ടി സ്വാഗതവും സി ടി അജയകുമാർ നന്ദിയും പറഞ്ഞ യോഗത്തിൽ ജമീല കോളയത്ത്. ഇ.സുരേഷ് ബാബു മാസ്റ്റർ .സി.പി. സലിം. വത്സ തിലകൻ. വിന്യാ വിപിൻ. വിധു കുമാർ കാമ്പ്രത്ത് . രാമചന്ദ്രൻ മാസ്റ്റർ . ജിതേഷ് ചേലേരി. ആർ.കെ. കാർത്തികേയൻ. സി.സി. അഷ്റഫ്. വത്സലൻ ചാലോട്. എന്നിവർ സംസാരിച്ചു.

    RAAF ജില്ലാ ജനറൽ സിക്രട്ടറി .സി.ടി.അജയൻ


    ജില്ലാ ഭാരവാഹികൾ.
    പ്രസിഡണ്ട് . എൻ.കൃഷ്ണൻ കുട്ടി. വൈ: പ്രസിഡണ്ടുമാർ. ജമീല കോളയത്ത് ചെറു പുഴ. വത്സ തിലകൻ പന്ന്യന്നൂർ. ആർ.കെ. കാർത്തികേയൻ. സി.സി. അഷ്റഫ് ഇരിവേരി.
    ജനറൽ സിക്രട്ടറി .സി.ടി.അജയകുമാർ.
    ജോ. സിക്രട്ടറി മാർ.സി പി സലിം വേങ്ങാട്. വിന്യാ വിപിൻ.ജിതിൻ ശ്യാം യേശുദാസ്. വത്സലൻ ചാലോട്.
    ട്രഷറർ. അബൂബക്കർ ഹാജി മരവൻ.
    എന്നിവരെ തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    Post Bottom Ad