തളിപ്പറമ്പ് മാര്‍ക്കറ്റിലെ മലിനജല പ്ലാന്റ് തകര്‍ത്ത സംഭവം; പ്രതി പിടിയില്‍
തളിപ്പറമ്പ്:
തളിപ്പറമ്പ് മാര്‍ക്കറ്റിലെ വിവാദമായ മാലിന്യ പ്ലാന്റിന്റെ വാള്‍വ് തകര്‍ത്ത് മലിനജലം തുറന്ന് വിട്ട സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശി അറസ്റ്റില്‍. തളിപ്പറമ്പ് കുണ്ടാംകുഴി സ്വദേശി കായപ്പുരയില്‍ സജീദാ(36)ണ് അറസ്റ്റിലായത്.
തളിപ്പറമ്പ് സി ഐ എ.വി.ദിനേശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി നിര്‍മ്മിച്ച മാലിന്യ പ്ലാന്റിന്റെ വാള്‍വ് തകര്‍ത്ത് രാത്രികാലങ്ങളില്‍ സ്ഥിരമായി തുറന്ന് മലിനജലം പുറത്തേക്ക് ഒഴുക്കി വിടുകയായിരുന്നു പ്രതി. ഇതോടെ പ്ലാന്റിന്റെ വാള്‍വ് തുറന്നു വിടുന്നയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയും യൂത്ത് ലീഗും തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതി സാജിദ് താനാണ് വാള്‍വ് തകര്‍ത്തതെന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്. തളിപ്പറമ്പിലെ പ്രമുഖനായ യൂത്ത് ലീഗിന്റെ നേതാവ് പറഞ്ഞിട്ടാണ് താന്‍ മലിനജലം തുറന്ന് വിട്ടതെന്ന തരത്തില്‍ പ്രതിയായ സജീദ് ശബ്ദസന്ദേശം പ്രചരിപ്പിച്ചിരുന്നു.
അയാള്‍ തന്നെയാണ് തന്നെ മാത്രം പ്രതി ചേര്‍ന്ന് നാടകം കളിക്കുന്നതെന്നും സജീദ് ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സജീദിന്റെ ശബ്ദ സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇക്കാര്യം ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികള്‍ പോലീസിനെ അറിയിക്കുകയും ശബ്ദസന്ദേശം നല്‍കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം പോലീസ് സജീദിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് എസ് ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ മാര്‍ക്കറ്റിലെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
No comments
Post a Comment