വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച സംഭവം; പ്രതി പിടിയിൽ
പാലക്കാട്:
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ചയാള്‍ അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തിയാണ് നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടില്‍ തുടരുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് എത്തിയവരുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
No comments
Post a Comment