ശരത് കുമാറിന് വെങ്കലം,മാരിയപ്പനു വെള്ളി, ഇന്ത്യൻ മെഡൽ നേട്ടം പത്തായി
പാരാലിംപിക്സിൽ ഇന്ത്യൻ മെഡൽനേട്ടം പത്തിലേക്ക് ഉയർത്തി ഹൈജംപ് താരങ്ങൾ. പുരുഷൻമാരുടെ ഹൈജംപ് ടി63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി നേടി. റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ ജേതാവായിരുന്നു. ടോക്കിയോയിൽ യുഎസ് താരം സാം ഗ്രൂവിനാണ് സ്വർണം. ഇന്ത്യയുടെ തന്നെ ശരത് കുമാർ വെങ്കലം നേടി. ഇതോടെ ഇന്ത്യൻ മെഡൽ നേട്ടം പത്തായി.
No comments
Post a Comment