Header Ads

  • Breaking News

    ഓണാഘോഷം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

    ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
    മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍ , സാമൂഹിക അകലം എന്നിവയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അരുത്. ആള്‍ക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും സമൂഹ സദ്യകളും ഒഴിവാക്കണം. ബന്ധു സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. അത്യാവശ്യത്തിനു മാത്രമേ യാത്രകള്‍ നടത്താവൂ. കടകളില്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടരുത്. പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പര്‍ക്ക സാധ്യതകളില്‍ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം.
    രോഗ ലക്ഷണമുള്ളവരും കൊവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവരും കൊവിഡ് പരിശോധനക്ക് വിധേയരാകണം. വാക്‌സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ വാക്‌സിനെടുത്ത് സുരക്ഷിതരാകണമെന്നും ഡി എം ഒ അറിയിച്ചു

    The post ഓണാഘോഷം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad