കണ്ണൂര്‍ - തലശ്ശേരി ദേശീയപാതയില്‍ വാഹനാപകടം: ഗതാഗതം തടസ്സപ്പെട്ടു
മുഴപ്പിലങ്ങാട്:
കണ്ണൂര്‍ - തലശ്ശേരി ദേശീയപാതയില്‍ വാഹനാപകടങ്ങളെ തുടര്‍ന്ന് മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിര്‍മാണം നടക്കുന്ന സര്‍വിസ് റോഡില്‍ തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആദ്യ അപകടം. നിറയെ കോഴിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി മുന്നില്‍ പോകുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങുകയായിരുന്നു.
മുന്നിലെ ലോറി റോഡിലെ കുഴിയില്‍ വീണതോടെ പിറകില്‍ അമിതവേഗതയില്‍ വന്ന കോഴിവണ്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കോഴിവണ്ടിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും ആളപായമില്ല. കുണ്ടും കുഴിയും നിറഞ്ഞ സര്‍വിസ് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഇവിടെ അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെടുകയുമാണ്. അപകടത്തില്‍പെട്ട കോഴിവണ്ടി ക്രെയിനിെന്റ സഹായത്തോടെ നീക്കം ചെയ്തു.
രാവിലെ ഒമ്ബതോടെ പാല് കയറ്റിപ്പോവുകയായിരുന്ന മിനിലോറി മുഴപ്പിലങ്ങാട് മേല്പാലത്തില് കുറുകെമറിഞ്ഞു. അപകടത്തില്‍ ആളപായമില്ലെങ്കിലും മണിക്കൂറിലധികം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്കുപോയ മിനിലോറിയാണ് മറിഞ്ഞത്. അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ സഹായത്തോടെ നീക്കം ചെയ്തു.സര്‍വിസ് റോഡില്‍ ലോറി ഇടിച്ചതിന് പിന്നാലെയുണ്ടായ അപകടം രാവിലെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി.
No comments
Post a Comment