കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു ; കണ്ണൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കണ്ണൂര്‍ :
കണ്ണൂരില്‍ കടം കൊടുത്ത 250 രൂപ തിരിച്ചുചോദിച്ചതിന് യുവാവിനെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു
പയ്യന്നൂര്‍ കവ്വായിലെ ഇടച്ചേരിയന്‍ സന്തോഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഓഗസ്റ്റ് മാസം ഒന്നിനാണ് സംഭവം.
കവ്വായി സ്വദേശിയായ കുമാരന്‍റെ മക്കളായ അനൂപ്, അനീഷ് എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു.
കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് അനൂപ് കത്തിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി.സഹോദരന് വെട്ടാനായി സന്തോഷിന്‍റെ കൈകള്‍ പിടിച്ചുവച്ചത് അനീഷായിരുന്നു.
സന്തോഷിന്‍റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
പരാതിക്കാരന്‍റെ മോതിരവരലും അറ്റുപോയിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു സന്തോഷ്.
സന്തോഷിന്‍റെ പരാതിയില്‍ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
No comments
Post a Comment