മാനസയുടെ മരണത്തില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി,കുറിപ്പെഴുതി വച്ച് മലപ്പുറം സ്വദേശിയുടെ ആത്മഹത്യ
മലപ്പുറം:
ഡെൻ്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷിനെയാണ് (33) വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്. അടുക്കള ഭാഗത്തുനിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് എഴുതിയിരിക്കുന്നത്.
അവിവാഹിതനായ വിനീഷ് അമ്മയോടൊപ്പം ആണ് താമസിച്ചിരുന്നത്. ഇന്ന് ഇയാള്‍ വീട്ടില്‍ തനിച്ച് ആയിരുന്നു. വിനീഷിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായ മാനസയെ രാഗിന്‍ എന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്. മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഗിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തിരുന്നു.
No comments
Post a Comment