Header Ads

  • Breaking News

    രുചിക്കൂട്ടുകളുമായി ദിനേശ്‌

     


    ഓണ വിപണിയിൽ രുചിയും നിറവും നൽകി  ദിനേശ്‌  വിപണനമേള. മായം കലരാത്ത ഭക്ഷ്യ പദാർഥങ്ങളും ശരീരത്തിനിണങ്ങുന്ന വസ്‌ത്രശേഖരവുമായാണ്‌ ഓണം വിപണിയിൽ  ദിനേശ്‌ മുന്നിൽ നിൽക്കുന്നത്‌.  മാസ്‌കുമുതൽ പ്രഥമൻവരെയുള്ള നിരവധി ഉൽപ്പനങ്ങളുമായാണ്‌ കണ്ണൂർ പൊലീസ്‌ മൈതാനിയിൽ  ദിനേശിന്റെ ഓണം മേള. മാസ്‌ക്‌, സാനിറ്റൈസർ, ഷർട്ട്‌,  സാരി, ബെഡ്‌ഷീറ്റ്‌, അച്ചാർ, ചായപ്പൊടി, കറി പൗഡർ,  ജാം, സ്‌ക്വാഷ്‌ തുടങ്ങി വിവിധങ്ങളായ ഉൽപ്പന്നങ്ങളുമായാണ്‌ ഓണ വിപണിയിൽ സജീവ സാന്നിധ്യമായത്‌.   ഭക്ഷ്യവസ്‌തുക്കൾക്ക്‌ 10 ശതമാനവും ഗാർമെന്റ്‌സ്‌ ഉൽപ്പന്നങ്ങൾക്ക്‌ 20 ശതമാനവും ഡിസ്‌കൗണ്ടുണ്ട്‌. ലിനൻ, ഡി എക്‌സ്‌പ്രസ്‌, കളർക്ലബ്‌, ദിനേശ്‌ ഡ്യൂക്‌  എന്നീ ഗുണമേന്മയേറിയ ഷർട്ടുകളും. കയറ്റുമതിയിൽ ബാക്കിവന്ന ഷർട്ടുകൾ 250 രൂപയ്‌ക്കും ലഭിക്കും. സൗന്ദര്യവർധക വസ്‌തുക്കളായ റിയൽ വെർജിൻ കോക്കനട്ട്‌  ഓയിൽ, വാനില ചേർത്ത ഹെയർ ഓയിൽ  എന്നിവയുമുണ്ട്‌.  

    പ്രഥമൻ കിറ്റിനും 
തേങ്ങാപ്പാലിനും 
ആവശ്യക്കാരേറെ
    250 രൂപ വിലയുള്ള ഒരു കിലോ പ്രഥമൻ കിറ്റാണ്‌ മേളയിലെ താരം. ഇതിന്‌ ആവശ്യക്കാരേറെയുണ്ട്‌. 60 രൂപ വിലയുള്ള 200 മില്ലി  മുതൽ 230 രൂപയുള്ള  ഒരു ലിറ്റർ വരെയുള്ള തേങ്ങാപ്പാൽ പായ്‌ക്കറ്റുകളും വിറ്റഴിയുന്നു. 
    കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌
    കോവിഡ്‌ മാനദണ്ഡങ്ങൾക്കനുസൃതമായുള്ള കച്ചവടമാണ്‌ ദിനേശിന്റേത്‌. രാവിലെ സ്‌റ്റാൾ തുറക്കുമ്പോഴും രാത്രി അടക്കുമ്പോഴും അണുമുക്തമാക്കും.  ശാരീരിക  അകലം പാലിച്ചുള്ള വിൽപനയ്‌ക്ക്‌ ദിനേശിലെ  ഒമ്പത്‌ ജീവനക്കാരാണ്‌ നേതൃത്വം. മേള 20ന്‌ സമാപിക്കും.
    പായസംമേള നാളെ മുതൽ 
    കണ്ണൂർ
    ഓണാഘോഷത്തിന്റെ ഭാഗമായി കെടിഡിസി പായസം മേള നടത്തും. ഞായറാഴ്‌ച രാവിലെ 9.45ന്‌ ലൂംലാൻഡ്‌ ഹോട്ടലിൽ തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ആദ്യവിൽപന നടത്തും.
    Read more: https://www.deshabhimani.com/news/kerala/news-14-08-2021/963029

    No comments

    Post Top Ad

    Post Bottom Ad