വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തു; നമ്ബറുകള്‍ നിരീക്ഷണത്തില്‍
ചങ്ങനാശ്ശേരി:
അപകീര്‍ത്തികരമായി ഫോണ്‍ നമ്ബര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സാമൂഹികവിരുദ്ധരുടെ ശല്യത്തില്‍ വീട്ടമ്മ പൊറുതിമുട്ടിയ സംഭവത്തില്‍ പൊലീസിെന്റ ഇടപെടല്‍. സംഭവത്തില്‍ ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവരുടെ ഫോണിലേക്ക് വന്ന കോളുകള്‍ സൈബര്‍ സെല്ലിെന്റ നിരീക്ഷത്തിലാണ്. ഭൂരിഭാഗം നമ്ബറുകളും ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരം കോളുകള്‍ വരുന്നത് ഒഴിവാക്കാന്‍ പൊലീസ് സൈബര്‍ വിഭാഗം പ്രത്യേക സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നുണ്ട്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയശേഷം കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സ്വയം സംരംഭം നടത്തുന്ന വീട്ടമ്മയാണ് കഴിഞ്ഞ ഒമ്ബത് മാസമായി ദുരിതമനുഭവിക്കുന്നത്. ദിവസം 50 കോളുകള്‍ വരെയാണ് വരുന്നത്. ഒരു നമ്ബറില്നിന്നുതന്നെ 30ലധികവും തവണ വരെയാണ് വിളിച്ചിരിക്കുന്നത്. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും മോശമായാണ് സംസാരിക്കുന്നതെന്ന് വീട്ടമ്മ പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും ഫോണ്‍ നമ്ബര്‍ മാറ്റാനാണ് നിര്‍ദേശിച്ചത്.
നമ്ബര്‍ മാറ്റിയെങ്കിലും പിന്നീട് ഈ നമ്ബറിലേക്കും ഫോണ്‍ കോളുകള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങി. മറ്റ് നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. നമ്ബര്‍ മാറിയതിനെ തുടര്‍ന്ന് തൊഴില്‍ മേഖലയില്‍ നഷ്ടമുണ്ടായതായി ഇവര്‍ പറയുന്നു. പൊലീസിെന്റ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സമൂഹമാധ്യമത്തില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതെന്ന് വീട്ടമ്മ പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. കുറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും.
ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകള്‍ സമൂഹത്തിെന്റ നന്മക്കും പുരോഗതിക്കുമാണ് വിനിയോഗിക്കേണ്ടതെന്നും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഹീനമായ ആക്രമണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി വിശദീകരിച്ചു.
അഞ്ചുപേര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: സ്വയം സംരംഭകയായ വീട്ടമ്മയെ അപമാനിച്ച കേസില്‍ കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍നിന്നുള്ള അഞ്ചുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയില്‍ രതീഷ് (39), ഹരിപ്പാട് ആയാപറമ്ബ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്ബില് അനിക്കുട്ടന് (29), പാലക്കാട് വടക്കാഞ്ചേരി കണ്ണമ്ബ്ര തോട്ടത്തില്‍ നിശാന്ത് (34), തൃശൂര്‍ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറമ്ബില് വിപിന്‍ (33) എന്നിവെരയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ പരാതിയില്‍ പറയുന്ന മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിക്കുന്നവരെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള 44ഓളം പേരെ വിളിച്ചതില്‍ 28പേരാണ് എത്തിയത്. ഇതില്‍ നമ്ബര്‍ മോശമായി പ്രചരിപ്പിച്ച പ്രധാന പ്രതികളായ അഞ്ചുപേരാണ് അറസ്റ്റിലായത്.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് പൊലീസിെന്റ അതിവേഗത്തിലുള്ള നീക്കം. എറണാകുളം റേഞ്ച് ഡി.ഐ.ജി നിരജ്കുമാര് ഗുപ്ത ഞായറാഴ്ച ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വീട്ടമ്മയെ ഫോണിലൂടെ ശല്യംചെയ്ത മറ്റ് പ്രതികെള കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തിനും രൂപംനല്കിയിട്ടുണ്ട്. വീട്ടമ്മയുടെ നമ്ബര്‍ ആദ്യം പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി സൈബര്‍ സെല്ല് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
No comments
Post a Comment