"വാക്‌സിനേഷന്‍ എടുത്താല്‍ പെട്ടെന്ന് സ്ക്കൂള്‍ തുറക്കാം.."; കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിദ്യാഭ്യാസമന്ത്രി
ഒന്നരവര്‍ഷം കൊണ്ട് വീടുകളിലിരുന്ന് വീര്‍പ്പുമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആഹ്ലാദം പകരുന്ന വാക്കുകളാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് വിദ്യാലയങ്ങള്‍ തുറക്കുന്നതിനിടയിലുള്ള ആദ്യ കടമ്ബ. പതിനെട്ടിനു താഴെയുള്ള കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ല.
ഉടനെ തുടങ്ങിയേക്കുമെന്ന സൂചന മാത്രമാണുള്ളത്.വാക്‌സിന്‍ ലഭ്യതയിലെ പ്രതിസന്ധി പരിഗണിക്കുമ്ബോള്‍ സമയബന്ധിതമായി കുട്ടികളുടെ കുത്തിവയ്പ് എപ്പോള്‍ തീരുമെന്നു പറയാനാവില്ല. മുന്‍ഗണന നല്‍കി കുട്ടികളിലും വാക്സിന്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുപോലെ ഘട്ടംഘട്ടമായി വിദ്യാലയങ്ങള്‍ തുറക്കാനാവും. അതിനായുള്ള നടപടികള്‍ ഉൗര്‍ജ്ജിതമാക്കാന്‍ ശ്രമം വേണം.
ഡിജിറ്റല്‍ ക്ളാസുകള്‍ ഒരുപരിധിവരെയേ കുട്ടികള്‍ക്കു തുണയാകുന്നുള്ളൂ. മാത്രമല്ല ധാരാളം ന്യൂനതകളുമുണ്ട്. പത്തുശതമാനം കുട്ടികള്‍ ഇപ്പോഴും ഡിജിറ്റല്‍ പഠന സംവിധാനങ്ങളുടെ അഭാവം നേരിടുന്നുവെന്നാണ് സര്‍വേകളില്‍ തെളിഞ്ഞത്. തുടര്‍ച്ചയായ ഡിജിറ്റല്‍ പഠനം കുട്ടികളെ ശാരീരികമായും മാനസികമായും വല്ലാതെ തളര്‍ത്തുന്നുവെന്ന കണ്ടെത്തലും കൂട്ടത്തിലുണ്ട്. സ്കൂളുകളും കലാലയങ്ങളും എത്രയും വേഗം തുറക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നത് ഇപ്പോഴത്തെ ചുറ്റുപാടില്‍ വലിയ ഒരു വെല്ലുവിളി തന്നെയാണ്.
No comments
Post a Comment